‘മനോഹരമായ ഈ ചിത്രങ്ങളില്‍ നിന്നും കണ്ണെടുക്കാനാവുന്നില്ല’; കാവ്യക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും നടി കാവ്യ മാധവന്റെ ചിത്രങ്ങ‍ളും വിശേഷങ്ങളും സോഷ്യല്‍ മീഡിയില്‍ വെെറലാകാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി.എസ് പങ്കുവച്ച താരത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ വെെറലാകുന്നത്.

കാവ്യക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഉണ്ണി പി.എസ് കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

”വളരെ പ്രയാസകരമായ ഈ വര്‍ഷത്തില്‍ ഒരു ചെറുതരി തിളക്കവുമായെത്തിയ എന്റെ പ്രിയപ്പെട്ട വ്യക്തിയായ കാവ്യ മാധവനെ അഭിനന്ദിക്കാന്‍ ഈ സമയം തിരഞ്ഞെടുക്കുകയാണ്. മനോഹരമായ ഈ ചിത്രങ്ങളില്‍ നിന്നും കണ്ണെടുക്കാനാവുന്നില്ല. അവരുടെ അടുത്ത സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് ഞാന്‍ ഒരുക്കിയപ്പോള്‍”- ഉണ്ണി കുറിച്ചു.

പൊതു പരിപാടികളില്‍ അധികം പ്രത്യക്ഷപ്പെടാറില്ലാത്ത കാവ്യ കുടുംബ സുഹൃത്ത് കൂടിയായ നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിലാണ് ഒടുവില്‍ കുടുംബത്തോടൊപ്പം പങ്കെടുത്തത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന്‍റെ പേരിടല്‍ ചടങ്ങിലെ കാവ്യയുടെയും ദിലീപിന്‍റെയും ചിത്രങ്ങളും മുന്‍പ് ഉണ്ണി പങ്കുവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News