വിജയ്- വിജയ് സേതുപതി ചിത്രം ‘മാസ്റ്റര്‍’ ജനുവരി 13ന് തീയറ്ററിലേയ്ക്ക്

വിജയ്- വിജയ് സേതുപതി ചിത്രം ‘മാസ്റ്റര്‍’ ജനുവരി 13ന് തീയറ്ററിലേയ്ക്ക്. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മാസ്റ്ററില്‍ വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും.

നിര്‍മ്മാതാക്കളായ എക്‌സ് ബി ക്രിയേറ്റേഴ്‌സ് ആണ് തീയറ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. ആന്‍ഡ്രിയ ജെറാമിയ, ശാന്തനു ഭാഗ്യരാജ്, നാസര്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും അനിരുദ്ധ രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കുന്നു.

കേരളത്തില്‍ ട്രാവന്‍കൂര്‍ ഏരിയയില്‍ മാജിക് ഫ്രെയിംസിനും കൊച്ചിന്‍ മലബാര്‍ ഏരിയയില്‍ ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ് ചിത്രത്തിന്റെ വിതരണ അവകാശം.

സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിന് തിയ്യറ്ററുകള്‍ അത്യന്താപേക്ഷിതമാണ് എന്നുളളതുകൊണ്ട് ‘മാസ്റ്റര്‍’ തീയറ്ററുകളിലേ റിലീസ് ചെയ്യുകയുള്ളൂ എന്നു സേവ്യര്‍ ബ്രിട്ടോ മുമ്പ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here