അമേരിക്കന്‍ പ്രസിഡന്റ് ഡോ ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക ഡിജിറ്റല്‍ ടീമിലേക്ക് ഒരു ഇന്ത്യന്‍ വംശജ കൂടി. കശ്മീര്‍ വംശജയായ ആയിഷ ഷായാണ് ബൈഡന്റെ ഡിജിറ്റല്‍ സ്ട്രാറ്റജി ടീമില്‍ ഇടം നേടിയത്.

ആയിഷയെ തന്റെ ടീമിലേക്ക് ക്ഷണിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബൈഡന്‍ ട്വീറ്റ് ചെയ്തിരുന്നു. ആയിഷയുടെ നിയമനത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസ് സ്വാഗതം ചെയ്തു.

പാര്‍ട്ട്ണര്‍ഷിപ്പ് മാനേജരായാണ് ആയിഷയ്ക്ക് നിയമനം. ബൈഡന്‍ കമല ഹാരിസ് ക്യാമ്പെയിനില്‍ നിര്‍ണായക സ്ഥാനം വഹിച്ചയാളാണ് ആയിഷ.

വൈസ് പ്രസിഡന്റായ ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെ തെരഞ്ഞെടുത്തതിനു പുറമെ ഔദ്യോഗിക പദവികളിലേക്ക് മറ്റു ഇന്ത്യന്‍ വംശജരെയും ജോ ബൈഡന്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News