നാടിനെ നടുക്കി ശക്തമായ ഭൂചലനം; നിരവധി പേര്‍ക്ക് പരിക്ക്

തെക്കന്‍ ക്രൊയേഷ്യയില്‍ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പന്ത്രണ്ട് ഒരു പെണ്‍കുട്ടി മരിച്ചതായും റിപ്പോര്‍ട്ടുകള്‍.

ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെട്രിന്‍ജയിലാണ് ഭൂകമ്പം കൂടുതല്‍ നാശംവരുത്തിയത്. പട്ടണത്തിന്റെ പകുതിയും തകര്‍ന്നതായി മേയര്‍ പറഞ്ഞു.

ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലും അയല്‍ രാജ്യങ്ങളായ ബോസ്‌നിയ, സെര്‍ബിയ എന്നിവിടങ്ങളിലും ഇറ്റലിയിലും വരെ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

പ്രാദേശിക സമയം 11.30ന് ആണ് ഭൂകമ്പമുണ്ടായതെന്ന് ക്രൊയേഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് വാര്‍ത്താവിനിമയ ബന്ധവുംഗതാഗതവുംതടസ്സപ്പെട്ടിട്ടുണ്ട്.

ഭൂചലനം അനുഭവപ്പെട്ട സമീപരാജ്യമായ സ്ലൊവേനിയ അണവ നിലയം അടച്ചുപൂട്ടി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനംനടന്നുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News