വണ്‍ ആര്‍ട്ട്… ടു ലെജന്‍ഡ്‌സ്… ലാലേട്ടനും പ്രിയദര്‍ശനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിജുമേനോന്‍

മലയാളത്തിന്റെ സ്വന്തം ലാലേട്ടനും സംവിധായകന്‍ പ്രിയദര്‍ശനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. ഫെയ്‌സ്ബുക്ക് വഴിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘വണ്‍ ആര്‍ട്ട്… ടു ലെജന്‍ഡ്‌സ്… എന്റെ സന്തോഷം ഒളിപ്പിച്ച് വയ്ക്കാന്‍ കഴിയുന്നില്ല.’- എന്നാണ് മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും ടാഗ് ചെയ്തുകൊണ്ടുള്ള ഫോട്ടോയില്‍ ബിജു മേനോന്‍ പറഞ്ഞിരിക്കുന്നത്.

പ്രശസ്ത സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങില്‍ വച്ചെടുത്ത ഫോട്ടോയാണ് താരം പങ്കുവച്ചത്.

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ  ചടങ്ങില്‍ മമ്മൂക്കയും മോഹന്‍ലാലുമടക്കം നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News