മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത് അത്ഭുതകരമായ വികസനം: ടി പദ്മനാഭൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത് അത്ഭുതകരമായ വികസനമെന്ന് മലയാളികളുടെ പ്രിയ കഥാകാരൻ ടി പദ്മനാഭൻ.

മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യമാണ് കേരളത്തിൻ്റെ മുന്നേറ്റത്തിന് പിന്നിലെന്നും കഥാകൃത്ത് അഭിപ്രായപ്പെട്ടു. ആപത്തുകളിൽ നിന്നും നാടിനെ കാക്കുന്ന തേരാളിയെന്നാണ് കഥയുടെ കുലപതി മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത്.

ഇന്നത്തെ കേരളം എങ്ങനെയെന്ന് ലോകത്തോട് പറയുകയാണ് മലയാള കഥയുടെ കുലപതി ടി പദ്മനാഭൻ.കേരളം കൈവരിച്ചു കൊണ്ടിരിക്കുന്ന നേട്ടങ്ങളിൽ കഥയുടെ പെരുന്തച്ചനും അഭിമാനം കൊള്ളുന്നു.

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ മാറ്റം സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കഥാകൃത്ത് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയ ദർഢ്യമാണ് നാടിന്റെ പുരോഗതിക്ക് പിന്നിലെന്നും കഥാകാരൻ അടിവരയിടുന്നു

സർക്കാരിനെ വിമര്ശിക്കുന്നവർക്ക് അതിനുള്ള അവകാശമുണ്ട്. എന്നാൽ യാദർഥ്യത്തിനു നേരെ കണ്ണടയ്ക്കരുത്. കോവിഡ് മഹാമാരിയിൽ നിന്നും നാടിനെ കാത്ത മുഖ്യമന്ത്രിയെ കുറിച്ച് കഥാകാരൻ എഴുതിയ വരികൾ മലയാളികളുടെ മനസ്സായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News