യുവ നടിയെ അപമാനിച്ച സംഭവം; പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു

കൊച്ചിയിൽ ഷോപ്പിംഗ് മാളിൽ യുവ നടിയെ അപമാനിച്ച സംഭവം പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ റംഷാദ്, ആദിൽ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.

ഈമാസം 17നായിരുന്നു കൊച്ചിയിലെ ഷോപ്പിഗ് മാളില്‍ വച്ച് യുവനടിക്കു നേരെ അതിക്രമം നടന്നത്. മാളില്‍ കുടുബവുമൊത്ത് ഷോപ്പിഗിനെത്തിയ തന്നെ രണ്ട് ചെറുപ്പാക്കാര്‍ ചേര്‍ന്ന് ഉപദ്രവിച്ചു എന്നായിരുന്നു നടിയുടെ പരാതി. ഇന്‍സ്റ്റഗ്രാം വ‍ഴിയായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

സംഭവത്തില്‍ കളമശ്ശേരി പൊലീസ് സിസിടിവി കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശികളായ റംഷാദ്, ആദിൽ എന്നിവരെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇരുവരെയും പൊലീസ് പിടികൂടുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

ശേഷം ഇരുവരുടെയും കുടുംബത്തിന്‍റെ അവസ്ഥ കണക്കിലെടുത്ത് പ്രതികളായ റംഷാദ്, ആദിൽ എന്നിവരോട് ക്ഷമിച്ചിരിക്കുന്നു എന്നറിയിച്ച് യുവനടിയും രംഗത്തെത്തിയിരുന്നു. നിലവില്‍ രണ്ടു പ്രതികള്‍ക്കും ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News