പുതുവർഷം മുതൽ എറണാകുളം ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം കർശനമാക്കും

പുതുവർഷം മുതൽ എറണാകുളം ജില്ലയിലെ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുമെന്ന് ജില്ല കലക്ടര്‍ എസ് സുഹാസ് ഐഎഎസ്.
‍ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജില്ലയിലെ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കിയത്.

ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

പുതുവർഷം മുതൽ ജില്ലയിലെ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നു,

എറണാകുളം ജില്ലയിൽ ജനുവരി ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം കൂടുതൽ കർശനമായി നടപ്പിലാക്കുന്നു. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ഉല്പാദിപ്പിക്കുന്നതും, സംഭരിക്കുന്നതും, കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധവും ലംഘിക്കുന്നവർക്കെതിരിൽ കർശന നടിപടികൾ സ്വീകരിക്കുന്നതുമായിരിക്കും.

നിരോധിച്ചവയിൽ ഉൾപെടുന്നവ

1. എല്ലാ കനത്തിലും ഉള്ള പ്ലാസ്റ്റിക് കാരി ബാഗുകൾ
2. ഭക്ഷണം വിളമ്പുന്നതിനായി വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ
3. സ്റ്റൈറോഫോമിലും തെർമോകോളിലും നിർമിതമായ പ്ലേറ്റുകളും കപ്പുകൾ.
4.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളേറ്റുകൾ, കപ്പുകൾ, സ്പൂൺ, സ്ട്രോ എന്നിവ
5. നോൺ വൂവൻ ബാഗുകൾ. പ്ലാസ്റ്റിക് കോടി, തോരണങ്ങൾ
6. പഴങ്ങളും പച്ചക്കറികളും പൊതിയുന്ന പ്ലാസ്റ്റിക്റാപ്പറുകൾ
7. പ്ലാസ്റ്റിക് നിർമിത കുടിവെള്ള പൗച്ചുകൾ.
8 . 500 മില്ലിലിറ്ററിൽ താഴെയുള്ള കുടിവെള്ള പെറ് ബോട്ടിലുകൾ .

ഇവക്കു ബദലായി കംപോസ്റ്റബിൾ പ്ലാസ്റ്റിക് എന്ന പേരിൽ മാർക്കറ്റിൽ ഇറങ്ങുന്ന സാമഗ്രികളും നിരോധിച്ച വസ്തുക്കളിൽ ഉൾപ്പെട്ടതാണ്. പൂർണമായും പ്ലാസ്റ്റിക് മുക്തമായ പേപ്പറോ തുണിയോ സ്റ്റീൽ-സെറാമിക്-വുഡൻ ഉത്ന്നപങ്ങളോ മാത്രമാണ് ഉപയോഗിക്കാവുന്നത് .

ജില്ലയിൽ ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിയി മോണിറ്ററിങ് സംവിധാനം പ്രവർത്തിപ്പിക്കും .അതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളിൽ ഇവ കൃത്യമായി നിരീക്ഷിക്കുന്നതിനായി ആരോഗ്യ വിഭാഗത്തിന്റെ കീഴിൽ പ്രത്യേക സ്ക്വാഡുകൾക്കു രൂപം നൽകും. കടകളിലും ഹോട്ടലുകളിലും കൃത്യമായ ഇടവേളകളിൽ ഫ്ലയിങ് സ്ക്വാഡുകളുടെ പരിശോധന ഉണ്ടാകും. ഇവ കർശനമായി നടപ്പിലാക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തുന്നത്തിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. നമ്മുടെ ആരോഗ്യത്തെയും വരും തല മുറയുടെ ഭാവിയെയും പ്രതിസന്ധിയിലാക്കി കൊണ്ട് കുമിഞ്ഞു കൂടുന്ന ഈ പ്ലാസ്റ്റിക് കൂമ്പാരങ്ങളിൽ നിന്നും നമുക്ക് പുറത്തു വരേണ്ടതുണ്ട് . അതിനായി നമുക്ക് ഒറ്റകെട്ടായി പ്രയത്‌നിക്കാം. ഒരു ക്ലീൻ ഗ്രീൻ ജില്ലയായി ആയി മാറട്ടെ നമ്മുടെ എറണാകുളം..- കലക്ടര്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News