മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് എറണാകുളത്ത്

നവകേരളത്തിന്‍റെ രണ്ടാംഘട്ടത്തിലേക്ക്‌ നിർദേശങ്ങൾ തേടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനം ഇന്ന് എറണാകുളത്തെത്തും.

നവകേരള നിർമിതിക്ക്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിലയിരുത്താനും രണ്ടാംഘട്ടത്തിനുള്ള നിർദേശങ്ങൾ സ്വീകരിക്കാനും മുഖ്യമന്ത്രി വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്‌ച നടത്തും.

രാവിലെ 10ന്‌ എറണാകുളം ടിഡിഎം ഹാളിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ സാമൂഹ്യ, മതസാംസ്‌കാരിക, വ്യവസായ, വാണിജ്യ, ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലയിലെ പ്രമുഖരുമായും മുഖ്യമന്ത്രി സംവദിക്കും. നൂറ്റമ്പതോളം പേരുമായാണ്‌ മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News