അപ്രതീക്ഷിതമായി തേടിയെത്തിയ സൗഭാഗ്യത്തിന്‍റെ സന്തോഷത്തില്‍ പത്മവല്ലിയും മകനും

അപ്രതീക്ഷിതമായി ഭാഗ്യദേവത തേടിയെത്തിയ സന്തോഷത്തിലാണ് ചേര്‍ത്തല വടക്കേ അങ്ങാടിയിലെ പത്മവല്ലിയും മകനും. അമ്മയ്ക്ക് ലഭിച്ച 500 രൂപയുടെ സമ്മാനം മാറിയെടുക്കാനെത്തിയപ്പോള്‍ എടുത്ത ടിക്കറ്റുകള്‍ക്കാണ് മകനും സമ്മാനാര്‍ഹനായത്. അമ്മയ്ക്ക് 500 രൂപയാണ് ലഭിച്ചതെങ്കില്‍ മകനെടുത്ത ടിക്കറ്റിന് ലഭിച്ചതാവട്ടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ്. ചേര്‍ത്തല നഗരസഭ മൂന്നാം വാര്‍ഡില്‍ കൊച്ചുചിറയില്‍ എം വിജിമോനെയാണ് ഈ ഭാഗ്യം തേടിയെത്തിയത്.

തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ഡബ്ല്യുജെ 693433 നമ്ബരിലുള്ള ടിക്കറ്റിനാണ് സമ്മാനം. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയിലൂടെ അമ്മ പത്മവല്ലിക്ക് 500 രൂപാ സമ്മാനമായി അടിച്ചിരുന്നു. ടിക്കറ്റ് പണമാക്കി മാറ്റാനാണ് പത്മവല്ലി മകനെ ഏല്‍പ്പിച്ചത്. വടക്കേ അങ്ങാടി കവലയിലുള്ള അക്ഷയ ലക്കിസെന്ററിലെത്തിയപ്പോള്‍ സമ്മാന തുക നല്‍കാന്‍ അപ്പോള്‍ അവിടെ പണമില്ലായിരുന്നു.

പണത്തിനുപകരമായി മൂന്നു വിന്‍വിന്‍ ലോട്ടറിയെടുത്താണ് വിജിമോന്‍ മടങ്ങിയത്. ടിക്കറ്റ് എടുത്തത് ക‍ഴിച്ച് ബാക്കിയുള്ള തുക വാങ്ങാന്‍ വൈകുന്നേരം എത്തിയപ്പോ‍ഴാണ് രാവിലെ എടുത്ത മൂന്ന് ടിക്കറ്റുകളും സമ്മാനാര്‍ഹമായ വിവരം അറിഞ്ഞത്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന് പുറമെ മറ്റ് രണ്ട് ടിക്കറ്റുകള്‍ക്കും സമാശ്വാസ സമ്മാനമായി 8000 രൂപ വീതവും ലഭിച്ചു.

സമ്മാനാര്‍ഹമായ ടിക്കറ്റ് ചേര്‍ത്തല അര്‍ബന്‍ ബാങ്കിലേല്‍പിച്ചു. നഗരാതിര്‍ത്തിയില്‍ വയലാര്‍ പാലത്തിനു സമീപം ചെറിയ കടയുണ്ട് പത്മവല്ലിക്ക്. അവിടെ ലോട്ടറിക്കാരെത്തുമ്ബോള്‍ ലോട്ടറിയെടുക്കും. ഇങ്ങനെയെടുത്ത കാരുണ്യ ടിക്കറ്റിനാണ് 500 രൂപയുടെ സമ്മാനമടിച്ചത്. കുമ്പളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറാണ് വിജിമോന്‍. ചോര്‍ന്നൊലിക്കുന്ന വീടു പുതുക്കണം, ബാങ്കിലുള്ള കടം വീട്ടണം ഇതൊക്കെയാണ് ആഗ്രഹങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News