വാക്സിനില്ലാതെ പകര്‍ച്ചവ്യാധികളെ നേരിടുകയെന്നത് ഒരു വെല്ലുവിളിയാണ്; വിജയിക്കണമെങ്കില്‍ ജനങ്ങളുടെ സഹകരണം അനിവാര്യമെന്നും കെകെ ശൈലജ ടീച്ചര്‍

വാക്‌സിന്‍ ഇല്ലാത്തിടത്തോളം കാലം എല്ലാ പകര്‍ച്ച വ്യാധികളും നിയന്ത്രിതമായി നിലനിര്‍ത്തുക എന്നത് ശ്രമകരമായ ഒരു പ്രവര്‍ത്തനമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അതൊരു വെല്ലുവിളിയുമാണ് നമ്മളോരോരുത്തരും കരുതലോടെയിരിക്കുകയെന്നത് തന്നെയാണ് പ്രധാനം.

വാക്‌സിന്‍ വന്നുകഴിഞ്ഞാലും പകര്‍ച്ച തടയാന്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്. കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാറിന്റെ നിര്‍ദേശങ്ങളോടും നിയന്ത്രണങ്ങളോടും വളരെ ഗുണകരമായാണ് പ്രതികരിച്ചത് എന്നത് ശ്രദ്ധേയമാണ് എന്നാല്‍ ചിലയിടങ്ങളില്‍ ഇതിന് വീഴ്ച സംഭവിച്ചിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഒരു വലിയ പകര്‍ച്ച ഉണ്ടാവുമെന്ന് കണക്ക് കൂട്ടിയെങ്കിലും ജനങ്ങളുടെ കരുതല്‍ പകര്‍ച്ച തടഞ്ഞു നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഇടങ്ങളില്‍ രോഗപകര്‍ച്ച ഉണ്ടായി എന്നതും നാം കാണമെന്നും കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.

വാക്‌സിന്റെ കാര്യത്തില്‍ നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാന്‍ അധികാരമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാങ്ങിയ ശേഷം സംസ്ഥാനങ്ങളുടെ വിഹിതം വിതരണം ചെയ്യുന്ന രീതിയിലാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ശരാശരിയെക്കാള്‍ ജനസാന്ദ്ര കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും അതുകൊണ്ടുതന്നെ വാക്‌സിന്‍ വിതരണം ആരംഭിച്ചാല്‍ മുന്‍ഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെകെ ശൈലജ ടീച്ചര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News