11 ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണം; വര്‍ഗീയ പിന്‍തുണ വേണ്ട അധികാര സ്ഥാനങ്ങ‍ള്‍ രാജിവച്ച് എല്‍ഡിഎഫ്; വര്‍ഗീയ ശക്തികളുടെ പിന്‍തുണയോടെ ഭരണം പിടിച്ച് യുഡിഎഫ്

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ സംഷാദ് മരക്കാറിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. എൽ ഡി എഫിനും യുഡിഎഫിനും എട്ട് വീതം സീറ്റുകളാണ് ഉണ്ടായിരുന്നു.

വോട്ടെടുപ്പിൽ ഇരുമുന്നണികളും തുല്യമായി. പിന്നീടായിരുന്നു നറുക്കെടുപ്പ്. സിപിഐ എം ജില്ലാകമ്മിറ്റി അംഗം സുരേഷ് താളൂരാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡൻ്റുകൂടിയാണ് സംഷാദ്.

കോൺഗ്രസ്‌ കോട്ടകളിൽ എൽഡിഎഫ് ആധിപത്യം

ഉമ്മൻ‌ചാണ്ടിയുടെ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ അഞ്ചും എൽഡിഎഫിന്.ഉമ്മൻചാണ്ടിക്ക് വൻ ഭൂരിപക്ഷം നൽകിയിരുന്ന അകലക്കുന്നം, മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകൾ ഇടതുപക്ഷത്തിന്. പുതുപ്പള്ളിയിൽ എൽഡിഎഫ് പ്രതിനിധി പൊന്നമ്മ ചന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫിന് പിപി ദിവ്യ പ്രസിഡണ്ട്

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽ ഡി എഫിലെ പി പി ദിവ്യയെ തെരഞ്ഞെടുത്തു. യു ഡി എഫിലെ ലിസി ജോസഫിനെയാണ് പരാജയപ്പെടുത്തിയത്. ദിവ്യയ്ക്ക് ഇരുപത്തിമൂന്നിൽ 16 വോട്ട് ലഭിച്ചു. ലിസി ജോസഫിന് ഏഴ് വോട്ടാണ് കിട്ടിയത്.

കല്യാശേരി ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ദിവ്യയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത് എൽ ഡി എഫിലെ വി കെ സുരേഷ് ബാബുവാണ്. എൽ ഡി എഫിലെ കോങ്കി രവീന്ദ്രൻ പിന്താങ്ങി. ലിസി ജോസഫിനെ യുഡിഎഫിലെതോമസ് വെക്കത്താനം നിർദേശിക്കുകയും എ കെ ആബിദ പിന്താങ്ങുകയും ചെയ്തു.

വരണാധികാരി കലക്ടർ ടി വി സുഭാഷ് തെരഞ്ഞെടുപ്പ് നടപടി നിയന്ത്രിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചു.
സി പി ഐ എം ജില്ലാ കമ്മിറ്റി അംഗമായ ദിവ്യ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

കണ്ണൂർ നടുവിൽ പഞ്ചായത്തിൽ അട്ടിമറി യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തില്‍ പ്രസിഡണ്ട് എല്‍ഡിഎഫ്

യുഡിഎഫ് വിജയിച്ച പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന്. എൽഡിഎഫ് പിന്തുണച്ച ബേബി ഓടമ്പള്ളി വിജയിച്ചു. ഗ്രൂപ്പ് പൊരിന്റെ പേരിലാണ് യു ഡി എഫിന് ഭരണം നഷ്ടപ്പെട്ടത്. ഇരിക്കൂർ ബ്ലോക്കിൽ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന്. നറുക്കെടുപ്പിൽ എൽഡിഎഫിലെ റോബർട്ട് ജോർജ് തിരഞ്ഞെടുക്കപ്പെട്ടു.

തൃശൂര്‍ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫിന്

തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഐ എമ്മിലെ പി കെ ഡേവിസിനെ തെരഞ്ഞെടുത്തു. കോൺഗ്രസിലെ ജോസഫ് ടാജറ്റിനെയാണ്‌ പരാജയപ്പെടുത്തിയത്‌. എൽഡിഎഫിന്‌ 24 വോട്ടും യുഡിഎഫിന്‌ 5 വോട്ടും ലഭിച്ചു.

തൃശൂർ ജില്ലയിൽ BJP അധികാരത്തിലിരുന്ന അവിണ്ണിശേരി പഞ്ചായത്തിൽ CPIM ന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വിജയം.6 സീറ്റുകളുമായി BJP വലിയ ഒറ്റകക്ഷിയായിരുന്ന പഞ്ചായത്തിൽ LDF ന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് കോൺഗ്രസ് വോട്ട് ചെയ്തു.

പാവറട്ടി ഗ്രാമ പഞ്ചായത്തിൽ ഇടതു മുന്നണിക്ക് അട്ടിമറി വിജയം. സ്വതന്ത്ര സ്ഥാനാർത്ഥി സിന്ദു അനിൽകുമാർ ഇടതുപക്ഷ പിന്തുണയോടെ പ്രസിഡന്റ്. ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്ഗ്രസ് ആയിരുന്നു..

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പിന്‍തുണയില്‍ ബിജെപി

കോൺഗ്രസ് പിന്തുണയില്‍ തിരുവനന്തപുരം പഞ്ചായത്തില്‍ BJP അധികാരം പിടിച്ചു. കോൺഗ്രസ് വിമത ലില്ലി മോഹൻ പ്രസിഡൻറ്. കോൺഗ്രസിൻ്റെ കാരോട് വാർഡ് അംഗം അനീഷിൻ്റെ വോട്ടും ബിജെപി ക്ക് ലഭിച്ചു.

വെമ്പായം പഞ്ചായത്തില്‍ എസ്ഡിപിഐ പിന്‍തുണ യുഡിഎഫിന് എൽഡിഎഫിനെ തോൽപ്പിക്കാൻ SDPI UDF ന് വോട്ട് ചെയ്തു. LDF 9, UDF 8, BJP – 3, SDPI – 1 എന്നിങ്ങനെയാണ് കക്ഷി നില. തുല്യ വോട്ട് വന്നതോടെ നറുക്കെടുപ്പ് ആരംഭിച്ചു.

വെൽഫെയർ – കോൺഗ്രസ് പരസ്യ സഖ്യം

മടവൂർ പഞ്ചായത്തിൽ വെൽഫെയർ – കോൺഗ്രസ് പരസ്യ സഖ്യം. വെൽഫെയർ പാർട്ടി നേതാവ് സുപ്രഭയെ കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. നിർദ്ദേശിച്ചത് കോൺഗ്രസ് അംഗം റസീന ,പിന്തുണച്ചത് കോൺഗ്രസ് അംഗം സിമി. LDF ന് ‘7 അംഗങ്ങൾ ,കോൺഗ്രസിന് 4 അംഗങ്ങൾ ,വെൽഫെയറിന് ഒരംഗം ,BJP അംഗം സുപ്രഭയുടെ വോട്ട് അസാധുവായി

കാനത്തിൽ ജമീല കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്

കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാനത്തിൽ ജമീലയെ തെരഞ്ഞെടുത്തു.നന്മണ്ട ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജമീലക്ക് 18 വോട്ട് ലഭിച്ചു.

എതിർ സ്ഥാനാർഥിയായ യുഡിഎഫ് പ്രതിനിധിക്ക് 8 വോട്ട് ലഭിച്ചു. ഒരംഗത്തിന് കോവിഡായതിനാൽ പങ്കെടുത്തില്ല. 27 ഡിവിഷനിൽ 18 എൽഡിഎഫിനും 9 യുഡിഎഫിനുമാണ്.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണം പിടിച്ച് എല്‍ഡിഎഫ്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ നിർമ്മല ജിമ്മി ( കേരള കോൺഗ്രസ് എം.) തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ തവണ ഇവിടെ യുഡിഎഫ് ഭരണമായിരുന്നു. കുറവിലങ്ങാട് ഡിവിഷനിൽ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

നിർമ്മലക്ക് 14 വോട്ടും എതിർ സ്ഥാനാർഥി രാധ വി നായർക്ക് 7 വോട്ടും ലഭിച്ചു.ജനപക്ഷം അംഗം വോട്ട് ചെയ്തില്ല.

ആലപ്പു‍ഴയില്‍ എതിരില്ലാതെ എല്‍ഡിഎഫ്

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ ജി രാജേശ്വരിയെ (സിപിഐ എം) തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് രാജേശ്വരിയെ തെരഞ്ഞെടുത്തത്. യുഡിഎഫിലെ രണ്ടംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 23 ഡിവിഷനിൽ 21 ഉം എൽഡിഎഫിനാണ്‌.

മലപ്പുറത്ത് 10 ഇടത്ത് നറുക്കെടുപ്പ് ആറിടത്തും യുഡിഎഫ്

നറുക്കെടുപ്പിലൂടെ 4 പഞ്ചായത്തുകളിൽ LDF ഉം 6 പഞ്ചായത്തുകളിൽ UDF ഉം ഭരണം നേടി. നറുക്കെടുപ്പിലൂടെ
വാഴയൂർ,കുറുവ,ചുങ്കത്തറ,ഏലംകുളം,വണ്ടൂർ,വെളിയങ്കോട് പഞ്ചായത്തുകൾ യൂഡിഎഫും

നന്നംമുക്ക്, മേലാറ്റൂർ,തിരുവാലി, നിറമരതൂർ പഞ്ചായത്തുകൾ എൽഡിഎഫും വിജയിച്ചു. UDF ന്റെ ഒരു വോട്ട് അസാധുവായതോടെയാണ് നിറമരുതൂർ പഞ്ചായത്തിൽ നറുക്കെടുപ്പ് നടത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News