
തദ്ദേശതെരഞ്ഞെടുപ്പിന് മുന്നെതന്നെ വര്‍ഗീയ തീവ്രവാദ സംഘടനകളുമായി സഖ്യത്തിലേര്‍പ്പെട്ട യുഡിഎഫിനെയും ബിജെപിയെയും പൊതുജനം തള്ളിയിരുന്നു. മിന്നുന്ന വിജയമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് എല്‍ഡിഎഫിന് ലഭിച്ചത്.
എന്നാല്‍ അധികാരക്കെതിമാറാത്ത യുഡിഎഫ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലും വര്‍ഗീയ തീവ്രവാദ ശക്തികളുടെ പിന്‍ബലത്തിലും അധികാരം പിടിക്കുന്ന കാഴ്ചയാണ് കണ്ടത്.
ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന പല പഞ്ചായത്തുകളിലും എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, ബിജെപി തുടങ്ങിയ കക്ഷികളുടെ പിന്‍ബലത്തില്‍ ലീഗും കോണ്‍ഗ്രസും ഭരണം പിടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
മടവൂര് ഗ്രാമ പഞ്ചായത്ത്
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്
വെമ്പായം ഗ്രാമ പഞ്ചായത്ത്
വിളപ്പില്‍ ഗ്രാമ പഞ്ചായത്ത്
പോരുവഴി ഗ്രാമ പഞ്ചായത്ത്
കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത്
കാരശ്ശേരി ഗ്രാമ പഞ്ചായത്ത്
തീക്കോയിഗ്രാമ പഞ്ചായത്ത്
എന്നിവിടങ്ങളില്‍ വര്‍ഗീയ കക്ഷികളുടെ പിന്‍ബലത്തോടെ യുഡിഎഫ് അധികാരത്തിലേക്കെത്തി. എന്നാല്‍ പിന്‍തുണ ആവശ്യമില്ലെന്നറിയിച്ചിട്ടും എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള വര്‍ഗീയ കക്ഷികളുടെ വോട്ട് ലഭിച്ചതോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ച സ്ഥാനങ്ങള്‍ എല്‍ഡിഎഫ് രാജിവച്ചു.
കോട്ടങ്ങല്‍ ഗ്രാമ പഞ്ചായത്ത്
അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത്
തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത്
പാങ്ങോട് ഗ്രാമ പഞ്ചായത്ത്
റാന്നി ഗ്രാമ പഞ്ചായത്ത്
എന്നീ പഞ്ചായത്തുകളിലാണ് വര്‍ഗീയ കക്ഷികള്‍ എല്‍ഡിഎഫിന് പിന്‍തുണ പ്രഖ്യാപിച്ചത് എന്നാല്‍ വര്‍ഗീയ കക്ഷികളുടെ പിന്‍തുണ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് പ്രസിഡണ്ട് സ്ഥാനങ്ങള്‍ എല്‍ഡിഎഫ് രാജിവച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here