30 കിലോ കഞ്ചാവും വാറ്റു ചാരായവും വാടക വീട്ടില്‍ സൂക്ഷിച്ച യുവതി അറസ്റ്റില്‍

30 കിലോ കഞ്ചാവും വാറ്റു ചാരായവും വാടക വീട്ടില്‍ സൂക്ഷിച്ച യുവതി അറസ്റ്റില്‍. കായംകുളം ചേരാവള്ളി സ്വദേശിനി നിമ്മിയാണ് പോലീസ് അറസ്റ്റില്‍ ആയിരിക്കുന്നത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു.

30 കിലോ കഞ്ചാവും നാലര ലിറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കായംകുളം ചേരാവള്ളി സ്വദേശിനിയായ നിമ്മിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു.

1800 പാക്കറ്റ് പുകയില ഉത്പന്നങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. മാവേലിക്കര സ്വദേശി ലിജു ഉമ്മനാണ് നിമ്മിയുടെ പേരില്‍ ഗവ. ആശുപത്രിക്ക് സമീപത്തായി വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel