വടക്കന്‍ കേരളത്തില്‍ 6 ല്‍ 4 ജില്ലാ പഞ്ചായത്തും എല്‍ ഡി എഫിന്

വടക്കന്‍ കേരളത്തില്‍ 6 ല്‍ 4 ജില്ലാ പഞ്ചായത്തും എല്‍ ഡി എഫിന്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവ ഇടത് മുന്നണി നിലനിര്‍ത്തിയപ്പോള്‍ കാസര്‍കോട് ഇത്തവണ പിടിച്ചെടുത്തു. മലപ്പുറം നിലനിര്‍ത്തിയ യു ഡി എഫ് വയനാട് നറുക്കെടുപ്പിലൂടെയാണ് വിജയിച്ചത്. എന്നാല്‍ നറുക്കെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ ഡി എഫിന് ലഭിച്ചു.

വയനാട്ടിലായിരുന്നു സംസ്ഥാനത്ത് ഇത്തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനായി നറുക്കെടുപ്പ് വേണ്ടി വന്നത്. ജില്ലാ പഞ്ചായത്തില്‍ 8 വീതം സീറ്റ് നേടി, എല്‍ ഡി എഫ് യുഡിഎഫ് മുന്നണികള്‍ ഒപ്പത്തിനൊപ്പം നിന്നു. ഇതാണ് നറുക്കെടുപ്പ് അനിവാര്യമാക്കിയത്.

മുട്ടില്‍ ഡിവിഷനില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസിലെ സംഷാദിനെ നറുക്കെടുപ്പ് തുണച്ചു. എല്‍ ഡി എഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി അമ്പലവയല്‍ ഡിവിഷനില്‍ നിന്ന് ജയിച്ച സുരേഷ് താളൂരാണ് മത്സരിച്ചത്.

അതേസമയം നറുക്കെടുപ്പില്‍ വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ ഡി എഫിന് ലഭിച്ചു. സി പി ഐ ലെ എസ് ബിന്ദുവാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഇത്തവണ എല്‍ ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു. പ്രസിഡണ്ടായി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ബേബി ബാലകൃഷ്ണന്‍ വിജയിച്ചു. യുഡിഎഫിലെ ജമീല സിദ്ദീഖിന് 7 വോട്ടും ബേബിക്ക് 8 വോട്ടുമാണ് ലഭിച്ചത്.

ബിജെപി യുടെ 2 അംഗങ്ങള്‍ വിട്ടുനിന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി എല്‍ ഡി എഫ് സ്വതന്ത്രന്‍ ഷാനവാസ് പാദൂര്‍ തെരഞ്ഞെടുക്കപ്പെട്ടു, യു ഡി എഫിലെ ജോമോന്‍ ജോസിനെയാണ് തോല്പിച്ചത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ ഡി. എഫിലെ പി പി ദിവ്യയും വൈസ്. പ്രസിഡന്റയി ഇ വിജയന്‍ മാസ്റ്ററും തിരഞ്ഞെടുക്കപ്പെട്ടു. 7 ന് എതിരെ 16 വോട്ടുകള്‍ നേടിയാണ് ദിവ്യ വിജയിച്ചത്. ഡി വൈ എഫ് ഐ കേന്ദ്ര കമ്മറ്റി അംഗവും സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവുമാണ് പി പി ദിവ്യ. കല്യാശ്ശേരി ഡിവിഷനില്‍ നിന്നാണ് വിജയിച്ചത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി പി ഐ (എം) ലെ കാനത്തില്‍ ജമീലയെ തെരഞ്ഞെടുത്തു. 8 നെതിരെ 18 വോട്ടുകള്‍ നേടിയാണ് വിജയം രണ്ടാം തവണയാണ് സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ നേതാവുമായ കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എല്‍ ജെ ഡി യിലെ എം പി ശിവാനന്ദനെ തെരഞ്ഞെടുത്തു. എല്‍ ജെ ഡി സംസ്ഥാന സമിതി അംഗമാണ് ശിവാനന്ദന്‍.

മലപ്പുറം ജില്ലാ പഞ്ചായത്ത് ഇത്തവണയും യു ഡി എഫിനാണ്. 5 നെതിരെ 26 വോട്ടുകള്‍ക്ക് യുഡിഎഫിലെ എം കെ റഫീഖ പ്രസിഡന്റ്, യി തെരഞ്ഞെടുക്കപ്പെട്ടു. 27 അംഗങ്ങളുള്ള യുഡിഎഫിന്റെ 1 വോട്ട് അസാധുവായി. ഇസ്മായില്‍ മൂത്തേടമാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്.

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ കെ ബിനു മോളെയും വൈസ് പ്രസിഡന്റായി സികെ ചാമുണ്ണിയെയും തിരഞ്ഞെടുത്തു. 3നെതിരെ 27 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. കെ ബിനുമോള്‍ മലന്പുഴ ഡിവിഷനില്‍ നിന്നും സികെ ചാമുണ്ണി തരൂര്‍ ഡിവിഷനില്‍ നിന്നുമാണ് ജയിച്ചത്.

രണ്ടാം തവണ ജില്ലാ പഞ്ചായത്ത് അംഗമാകുന്ന ബിനുമോള്‍ കഴിഞ്ഞ ഭരണസമിതിയില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. ബിനു മോള്‍ സിപിഐഎം പുതുശ്ശേരി ഏരിയാ കമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമാണ്. സികെ ചാമുണ്ണി സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News