എറണാകുളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മെട്രൊ നഗരമായ കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പര്യടനം

എറണാകുളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മെട്രൊ നഗരമായ കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പര്യടനം. സമൂഹത്തിന്റെ വിവിധ മേഖലയിലുളള 140ഓളം പേരുമായി മുഖ്യമന്ത്രി സംവദിച്ചു. സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവകേരളത്തിന്റെ രണ്ടാംഘട്ടത്തിനുളള അഭിപ്രായങ്ങളും ആശയങ്ങളും തേടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രൊ നഗരമായ കൊച്ചിയിലും പര്യടനം നടത്തിയത്.

എറണാകുളം ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരാനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കാനുമായി 140ഓളം പേരാണ് കൊച്ചി ടിഡിഎം ഹാളില്‍ എത്തിയത്.

വിവിധ മേഖലയിലെ പ്രമുഖര്‍ മുഖ്യമന്ത്രിയുമായി സംവദിച്ചു. പൊതുഗതാഗതം, പാര്‍പ്പിട പദ്ധതികള്‍, ആരോഗ്യരംഗം, കാര്‍ഷിക മേഖല, ഐടി, വ്യവസായ വാണിജ്യ മേഖലകള്‍, കലാസാംസ്‌ക്കാരിക മേഖല, വിദ്യാഭ്യാസം, മതം തുടങ്ങീ എല്ലാ വിഭാഗം ആളുകളുടെയും പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

എഴുതി തയ്യാറാക്കിയ നിര്‍ദേശങ്ങളും മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ പര്യടനം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നായിരുന്നു അവരുടെ പ്രതികരണങ്ങള്‍.

സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ജില്ലയിലുണ്ടായ വിപ്ലവകരമായ വികസനങ്ങള്‍ വിലയിരുത്തി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായുളള നിര്‍ദേശങ്ങള്‍ സമാഹരിച്ച് അടുത്ത തെരഞ്ഞെടുപ്പിനായുളള പ്രകടന പത്രിക രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News