കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍ എല്‍ ഡി എഫിന് അട്ടിമറി വിജയം

കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍ എല്‍ ഡി എഫിന് അട്ടിമറി വിജയം. തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ഭൂരിപക്ഷം നേടിയ ഇവിടെ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

തിരഞ്ഞടുപ്പില്‍ മലയോര മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഭരണം നഷ്ടപ്പെട്ടത്തിനു പിന്നാലെ നടുവിലില്‍ ജയിച്ചിട്ടും ഭരണം കൈവിട്ടത് കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായി.

നാല്‍പ്പത് വര്‍ഷമായി യു ഡി എഫ് ഭരണം കയ്യാളുന്ന നടുവില്‍ പഞ്ചായത്തിലാണ് എല്‍ ഡി എഫ് അട്ടിമറി വിജയം നേടിയത്.19 ല്‍ 11 വോട്ടുകള്‍ നേടിയാണ് എല്‍ ഡി എഫ് പിന്തുണച്ച ബേബി ഓടമ്പള്ളി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

തിരഞ്ഞെടുപ്പിന് പിന്നാലെ ഡി സി സി സെക്രട്ടറിയായിരുന്ന ബേബി ഓടംപള്ളി ഉള്‍പ്പെടെ 3 കോണ്‍ഗ്രസ്സ് അംഗങ്ങള്‍ രാജി വച്ച് കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗത്തില്‍ ചേര്‍ന്നിരുന്നു.

തുടര്‍ന്നാണ് എല്‍ ഡി എഫ് പിന്തുണയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്ക്ക് മത്സരിച്ചത്.വൈസ് പ്രസിഡണ്ടായി എല്‍ഡിഎഫ് പിന്തുണച്ച രേഖ രഞ്ജിത് തിരഞ്ഞെടുക്കപ്പെട്ടു.

നടുവിലിലെ അട്ടിമറി കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായി. എല്‍ ഡി എഫിലെ ഒരംഗത്തിന് കോവിഡ് ബാധിച്ച വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ എല്‍ ഡി എഫിന് ഭൂരിപക്ഷം ഉണ്ടായിരുന്ന കണ്ണൂര്‍ ആറളത്ത് നറുക്കെടുപ്പ് വേണ്ടി വന്നു.

ഇവിടെ എല്‍ ഡി എഫിലെ കെ പി രാജേഷ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ എല്‍ ഡി എഫിലെ റോബര്‍ട്ട് ജോര്‍ജ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News