തീവ്ര വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ സംസ്ഥാനത്ത് പത്ത് പഞ്ചായത്തുകളില്‍ യുഡിഎഫ് അധികാരം ഉറപ്പിച്ചു

സംസ്ഥാനത്ത് പത്ത് പഞ്ചായത്തുകളില്‍ തീവ്ര വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ യുഡിഎഫ് അധികാരം ഉറപ്പിച്ചു. എസ്ഡിപിഐ പിന്തുണയില്‍ ആറ് സ്ഥലങ്ങളില്‍ യുഡിഎഫ് അധികാരം നേടി. രണ്ട് പഞ്ചായത്തുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തി.

കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെ ബിജെപി തിരുവനന്തപുരം വിളപ്പില്‍ പഞ്ചായത്തില്‍ അധികാരത്തിലെത്തി. തിരുവനന്തപുരം മടവൂര്‍ പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്തുവെങ്കിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു

പ്രതിപക്ഷ നേതാവിന്റെ വാക്കിന് കീറ കടലാസിന്റെ വിലപോലും സ്വന്തം അണികള്‍ നല്‍കിയില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ കനത്ത തിരിച്ചടി മറികടക്കാന്‍ കോണ്‍ഗ്രസ് വ്യാപകമായി തീവ്രവര്‍ഗ്ഗീയ ശക്തികളുമായി ചേര്‍ന്ന് അധികാരം പിടിച്ചത് പഞ്ചായത്തുകളിലാണ് .

തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ എല്‍ഡിഎഫിനെ അധികാരത്തില്‍ കൊണ്ട് വരാതിരിക്കാന്‍ എസ്ഡിപിഐ അംഗം യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ഇന്ദുവിന് വോട്ട് ചെയ്തു. ഇതോടെ എല്‍ഡിഎഫും, യുഡിഎഫും തുല്യനിലയായി. ടോസ് കൂടി യുഡിഎഫ് വിജയിച്ചു.

വിളപ്പില്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയില്‍ ബിജെപിക്ക് അധികാരം പിടിച്ചു. കോണ്‍ഗ്രസ് വിമതയെ പ്രസിഡന്റ് ആക്കിയാണ് ബിജെപി അപ്രതീക്ഷിത നീക്കം നടത്തിയത്.കോണ്‍ഗ്രസ് അംഗം അനീഷ് ബിജെപി മല്‍സരിപ്പിച്ച ലില്ലി മോഹന്‍ പ്രസിഡന്റ് ആയി.

മടവൂര്‍ പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ ജയിച്ച് സുപ്രഭയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്തു.കോണ്‍ഗ്‌സ് അംഗം റസീന പേര് നിര്‍ദേശിച്ചപ്പോള്‍, മറ്റൊരു കോണ്‍ഗ്രസ് അംഗം സിമി നിര്‍ദേശത്തെ പിന്താങ്ങി.

പക്ഷെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. കൊല്ലം പോരുവഴിയില്‍ എസ്ഡിപിഐയുടെ മൂന്ന് അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തി. ഇവിടെ യുഡിഎഫുമായി ധാരണയുണ്ടായിരുന്നതായി എസ്ഡിപിഐ പ്രതികരിച്ചു

കൊല്ലം ഇളമ്പല്ലൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് വിമതയെ പ്രസിഡന്റ് ആക്കി ബിജെപി അധികാരത്തിലെത്തി.
കോട്ടയം തീകോയി പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെ കോണ്‍ഗ്രസിലെ കെസി ജെയിംസ് പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

മലപ്പുറം ജില്ലയില്‍ വ്യാപകമായി വെല്‍ഫെയര്‍ സഖ്യത്തിന്റെ പിന്തുണയോടെ ലീഗ് പ്രസിഡന്റുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് കൊടിയത്തൂര്‍ , കാരശേരി പഞ്ചായത്തുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു.

കണ്ണൂര്‍ വളപട്ടണത്ത് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ മുസ്ലീം ലീഗ് അധികാരത്തിലെത്തി. ലീഗ് നേതാവ് സമീന ടീച്ചര്‍ എസ്ഡിപിഐ സ്വതന്ത്രന്‍ ഹമീദിന്റെ പിന്തുണയോടെ മഞ്ചേശ്വരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി. കാസര്‍ഗോഡ് മെഗാല്‍ പൂത്തൂരില്‍ എസ്ഡിപിഐ അംഗം മുസ്ലീംലീഗ് വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News