കൊല്ലം ജില്ലയില്‍ ത്രിതല പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ആധിപത്യം

കൊല്ലം ജില്ലയില്‍ ത്രിതല പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ആധിപത്യം. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന 10 പഞ്ചായത്തുകളില്‍ 3 പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൂം 6 ഇടത്ത് യുഡിഎഫ് എന്‍.ഡി.എക്കും ഒരു പഞ്ചായത്തും ലഭിച്ചു.

കൊല്ലം ജില്ലാ പഞ്ചായത്തില്‍ അഡ്വക്കേറ്റ് സാം.കെ.ഡാനിയല്‍ 26 ല്‍ 22 വോട്ടുനേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു ഇടതുമുന്നണിയിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി.

വൈസ് പ്രസിഡന്റായി അഡ്വ സുമലാലും തെരഞ്ഞെടുക്കപ്പെട്ടു.13ല്‍ 12 ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതുസ്ഥാനാര്‍ത്ഥികള്‍ പ്രസിഡന്റുമാരായി.

68 ഗ്രാമപഞ്ചായത്തുകളില്‍ 43 എണ്ണത്തില്‍ ഇടതുമുന്നണി കേവല ഭൂരിപക്ഷം നേടിയപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന 10 ഗ്രാമപഞ്ചായത്തുകളില്‍ 6 ഇടത്ത് യുഡിഎഫും മൂന്ന് പഞ്ചായത്ത് എല്‍.ഡി.എഫും നേടി.

4 പഞ്ചായത്തുകളില്‍ നറുക്കെടുപിലാണ് യുഡിഎഫിന് അധികാരം ലഭിച്ചത്.മൂന്ന് മുന്നണികള്‍ക്കും 5 സീറ്റുകള്‍ വീതവും എസ്.ഡി.പി.ഐക്ക് 3 സീറ്റുകള്‍ ഉണ്ടായിരുന്ന പോരുവഴിയില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു.

അതേ സമയം ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന നെടുവത്തൂരില്‍ കെപിസിസിയുടെ വിമത സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പിന്തുണ നല്‍കി വിജയിപ്പിച്ചു.

ഓച്ചിറയില്‍ നറുക്കെടുപിലൂടെ ഇടതുമുന്നണി യുഡിഎഫില്‍ നിന്ന് പഞ്ചായത്ത് പിടിച്ചെടുത്തു. പനയത്തും മൈലത്തും വോട്ടെടുപ്പില്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി.

പട്ടികജാതി സംവരണ വിഭാഗത്തില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കൊല്ലം ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ അമൃത തെരഞ്ഞെടുക്കപ്പട്ടപ്പോള്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ശുചീകരണ തൊഴിലാളി ആയിരുന്ന ആനന്ദവല്ലി അതേ ബ്ലോക്കില്‍ പ്രസിഡന്റായതും പുതിയ ചരിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here