ഇളമ്പള്ളൂർ പഞ്ചായത്തിൽ വിമത സ്ഥാർത്ഥിയെ പ്രസിഡന്റാക്കി ബിജെപി- യുഡിഎഫ് സഖ്യം

കൊല്ലം ഇളമ്പള്ളൂർ പഞ്ചായത്തിൽ ബിജെപി- യുഡിഎഫ് സഖ്യം വിമത സ്ഥാർത്ഥിയെ പിന്തുണച്ച് ആമിനഷെരീഫിനെ പ്രസിഡന്റാക്കി.
എൽ.ഡി.എഫിന് 10 സീറ്റും യുഡിഎഫിന് 4 ബിജെപി 6 സീറ്റും ഉണ്ടായിരുന്നു.

വോട്ടെടുപ്പിൽ കോൺഗ്രസിലെ 7ാം വാർഡിലെ സാം വർഗ്ഗീസ് ആമിനയുടെ പേര് നിർദ്ദേശിച്ചു. ബിജെപി അംഗം 20ാം വാർഡംഗം അനിൽകുമാർ പിന്താങ്ങി.യുഡിഎഫ് വിമത സ്ഥാനാർത്ഥി ആമിനക്ക് 11 വോട്ടും ഇടതുസ്ഥാനാർത്ഥി റെജികല്ലംവിളക്ക് 10 വോട്ടും ലഭിച്ചു.

അതേസമയം വൈസ് പ്രസിഡന്റ് മത്സരത്തിൽ ബിജെപി കോൺഗ്രസ് സഖ്യമില്ലാത്തതിനാൽ ഇടതു സ്ഥാനാർത്ഥി സിപിഐയിലെ ജലജാഗോപൻ തെരഞ്ഞെടുക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News