എസ്ഡിപിഐയുമായി വർഗ്ഗീയ കൂട്ടുകെട്ട്; പോരുവഴി പഞ്ചായത്തിൽ ഭരണം പിടിച്ച് കോൺഗ്രസ്

കൊല്ലം പോരുവഴി പഞ്ചായത്തിൽ എസ്ഡിപിഐയുമായി പരസ്യ വർഗ്ഗീയ കൂട്ടുകെട്ടിൽ കോൺഗ്രസ് ഭരണം പിടിച്ചു.മുല്ലപ്പള്ളിയും ചെന്നിതലയും വർഗ്ഗീയവാദികളാണെന്ന് തെളിഞ്ഞെന്ന് എൽ.ഡി.എഫ്.വർഗ്ഗീയതക്കെതിരെ ഇടതുമുന്നണി പ്രതിഷേധിച്ചു.

വെൽഫയർ പാർട്ടിയുമായും എസ്.ഡി.പിഐ യ്യുമായും പരസ്യമായും രഹസ്യമായും യുഡിഎഫ് ഉണ്ടാക്കിയ ബന്ധമാണ് പൂണ്ണമായും പുറത്തു വന്നത്.രണ്ട് ദിവസം മുമ്പു തന്നെ യുഡിഎഫും എസ്ഡിപിഐയും തമ്മിൽ ജില്ലയിലാകമാനം സ്വീകരിക്കേണ്ട അടവ് നയം സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു അതിന്റെ തുടർച്ചയാണ് പോരുവഴിയിലെ യുഡിഎഫിന്റെ വർഗ്ഗീയത നേടിയ വിജയം.

പോരുവഴി ഗ്രാമ പഞ്ചായത്തിൽ ആകെ 18 സീറ്റിൽ മൂന്ന് മുന്നണികളും 5 സീറ്റുകൾ നേടി തുല്യത പാലിച്ചു.എസ്.ഡി.പി.ക്ക് 3 സീറ്റുകളും. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ എൽ.ഡി.എഫും യുഡിഎഫിനും തുലിയ വോട്ടുകൾ ലഭിച്ചു.രണ്ടാം റൗണ്ടിൽ ബിജെപി വിട്ടു നിന്നു എസ്.ഡി.പി.ഐ യുഡിഎഫിനെ പിന്തുണച്ചതോടെ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.യുഡിഎഫുമായി ധാരണ ഉണ്ടെന്ന് എസ്.ഡി.പി.ഐ വെളിപ്പെടുത്തി.

ലീഗിനെ പടിക്കുപുറത്താക്കി കോൺഗ്രസ് ജില്ലയിൽ വെൽഫയർപാർട്ടിക്കുപുറമെ എസ്.ഡി.പി ഐയ്യുമായും കൂട്ടുകെട്ടുണ്ടാക്കിയത് യുഡിഎഫിന്റെ വർഗ്ഗീയത എത്രമാത്രം ആഴത്തിലാണെന്നതിനു തെളിവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News