സീരിയല്‍ സെറ്റിലുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സീരിയല്‍ നടനായ സാജന്‍ സൂര്യ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സാജന്‍ എല്ലാവരെയും ചിരിപ്പിക്കുന്ന സംഭവം തുറന്നുപറയുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ….
ഇതൊരു സാദാ ചായ ഗ്ലാസ്സ് അല്ലേ സുഹൃത്തുക്കളെ🥰. കൊറോണ കൂടെ കൂട്ടിയതിനു ശേഷം പുതിയ കുറേ ശീലങ്ങൾ നമുക്ക് കിട്ടി. ലൊക്കേഷനിൽ സ്വന്തം പാത്രവും ഗ്ലാസ്സും ജാടയുടെ പ്രതീകമായിരുന്നു. എന്നാൽ അത് ജാടയല്ലാന്നും അതങ്കിലുമൊക്കെ നമ്മൾ കൊണ്ടു പോകുന്നത് നമ്മുടെ വൃത്തിക്കും സുരക്ഷയ്ക്കും വേണ്ടിയാണന്ന തിരിച്ചറിവ് എനിക്കുണ്ടായി😎. എന്നാൽ ഈ ചായ ഗ്ലാസ്സ് ☕️( നോട്ട് ദ പോയിന്റ് ഈ ചെറിയ വെറും ചായ ഗ്ലാസ്സ്) കാരണം എന്റെ ലെക്കേഷനിൽ എന്നെ കൊന്ന ഒരു ചെറുകഥ പറയാം. ഒടുക്കത്തെ ഐക്യം കാരണം ലൊക്കേഷനിൽ ഞങ്ങൾ ഒന്നിച്ചാണ് ഭക്ഷണം കഴിക്കാറ് 🥰. കളി ,കളിയാക്കൽ ,ചിരി ,തമാശ , രാഷ്ട്രീയം ,സിനിമ ,സീരിയൽ , പുസ്തകം തുടങ്ങി വിഷയങ്ങൾ പലതാണ്.കാർത്തികയുണ്ടങ്കിൽ (അപ്പച്ചി)സ്ഥിരം ഇരയായി പട്ടാഭിഷേകം നടത്തുകയാണ് പതിവ്🤪. പക്ഷേ അതിൻറ ഒരഹങ്കാരവും ഇല്ലാതെ മൊത്തം ഏറ്റുവാങ്ങി പിന്നെയും പുതിയത് ഇട്ടുതന്ന് ചിരിച്ചോണ്ട് ഇരുന്നു തരും പാവം. അതു പോട്ടേ ഇപ്പോ കഥാപാത്രം എന്റെ ചെറിയ ഒരു ചായ ഗ്ലാസ്സാ☕️. ഞാൻ വന്നാ മുത്തുവോ അഖിലോ ഒരു Strong coffee തരും , break fastകഴിക്കുമ്പോ ചിലപ്പോ ഒരു ചായയും. എന്റെ ഗ്ലാസ്സ് ആദ്യം കണ്ടതും ഇത് ഗ്ലാസ്സല്ലാ മൊന്തയാണന്ന് ക്യാമറ കണ്ണിലൂടെ ബൈജു പ്രസ്ഥാവന ഇറക്കി. പിന്നെ ഇത് ഒടുക്കത്തെ ഐക്യമുള്ളവര് ഏറ്റുപിടിക്കുമെന്ന് ഞാൻ പറയണ്ടല്ലോ😭. പിന്നെ പിന്നെ ഞാൻ ഒരു കാപ്പി കുടിച്ചാ അപമാനത്തിന്റെ ഉച്ഛസ്ഥായിൽ നിന്നാകും അവസാനത്തെ തുള്ളി തൊണ്ടയിൽ നിന്നും ഇറക്കുന്നത്😩. ഒരു ദിവസം break fast കഴിക്കുന്നതിനിടയിൽ ഒരു ചായ പറഞ്ഞു പോയി. ഉടനെ GR ന് (ഡയറക്ടർക്ക് എന്തും ആകാല്ലോ, ആക്കാമല്ലോ) എന്റെ കുഞ്ഞൻ ഗ്ലാസ്സിൽ ☕️എത്ര ചായ കൊള്ളും എന്ന് അളക്കണം. അത് ഏറ്റുപിടിക്കാൻ കള്ള നോട്ടം ജന്മനാ fit ചെയ്തു നടക്കുന്ന ജിഷ്ക്കു, ഉണ്ടക്കണ്ണൻ അനിയൻ, വെളുക്കെ ചിരിച്ച് നായികയും അരക്കുറ്റി പിങ്കിയും മൂട്ടിക്കൊടുത്ത് കാർത്തികയും ഒന്നും അറിയാത്ത പിള്ളയെ പോലെ controller ശ്രീകുവും എന്നെ കൊല്ലണ സന്തോഷത്തിൽ മനീഷയും . ഞാൻ bet വച്ചു 🤚🏻😏ഒരു കപ്പ് ചായ പതപ്പിച്ച് ഒഴിച്ചാ തുളുമ്പും ഒടുകത്തെ ആത്മവിശ്വാസം കാരണം എന്റെ മുഖം പ്രൗഡമായി 😊. GR ഒരു കപ്പ് ചായ നന്നായി പതപ്പിപ്പ് ഒഴിച്ചു, നിശബ്ദം… 🤫തുളുമ്പി ചായപുറത്തു വരാത്തതു കാരണം 8 പേരും കസേരയിൽ നിന്ന് എണീറ്റ് ഗ്ലാസ്സിൽ തല കുമ്പിട്ടു. കിണറിലെ വെള്ളമെത്രയുണ്ടന്ന് നോക്കണപോലെ… ,😲പിങ്കി ചാടി നോക്കി. എന്റെ പ്രൗഡമുഖത്തു നിന്നും രക്തം വാർന്നു വെളുത്തു 😥. ഒരു ഗ്ലാസ്സുകൂടി പതപ്പിച്ച് ഒഴിച്ചു ഭാഗ്യം എത്തി നോക്കേണ്ടി വന്നില്ല എന്നാൽ നിറഞ്ഞില്ല🤐. 16 കണ്ണുകൾ എന്നെ നോക്കി ഭയങ്കരാന്നു പറഞ്ഞപ്പോ ചിരിക്കണോ കരയണോ ചാടിച്ചാവണോ എന്ന ആശയ കുഴപ്പം മാത്രം🤯. നിർത്തിയില്ല വധം..ഒരര ഗ്ലാസ്സുകൂടി പതപ്പിച്ചു….ഓക്കെ നിറഞ്ഞു😬. ശ്രീകുമാർ ചേട്ടൻ ചായ തന്ന മുത്തുവിനെ ഒന്നു തറപ്പിച്ചു നോക്കി😡. ബാക്കിയുള്ള 7 പേരേയും ദയാവധം കാത്തുകിടക്കുന്ന രോഗിയെപ്പോലെ ഞാനും നോക്കി🥴. പുച്ഛം മ്ലേച്ഛം തുടങ്ങിയവയുടെ യഥാർത്ഥ അർത്ഥം അന്നെനിക്ക് മനസ്സിലായി. ഇപ്പോ ഞാൻ ലൊക്കേഷനിലെത്തിയാ ഉറക്കെ വിളിച്ചു പറയും ” ഒരു കാൽ ഗ്ലാസ്സ് കാപ്പി….”
ഇതൊരു സാദാ ചായ ഗ്ലാസ്സ് അല്ലേ സുഹൃത്തുക്കളെ🥰. കൊറോണ കൂടെ കൂട്ടിയതിനു ശേഷം…
Posted by Sajansooreya Sooreya on Wednesday, 30 December 2020
Get real time update about this post categories directly on your device, subscribe now.