ഇന്ത്യയില്‍ 20 പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. പുതിയ വകഭേദം കണ്ടെത്തിയവരില്‍ രണ്ട് വയസുകാരിയും ഉണ്ട്.

ഇവരോടൊപ്പം യാത്ര ചെയ്തവരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും പരിശോധിക്കും. പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചവരെ ആശുപത്രികളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ ഒരു മാസത്തില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയത് 33000 പേരാണ്. ഡിസംബര്‍ 31 വരെയാണ് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയത്.

കൂടാതെ അമേരിക്കയിലും സ്‌പെയിനിലും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. അതിവേഗം രോഗം പടര്‍ത്തുന്ന ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്താന്‍ പത്തു ലാബുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്.

കൊവിഡ് വാക്‌സിന്‍ പുതിയ വൈറസിനെയും ചെറുക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നിന്റെ ഡ്രൈറണ്‍ വിജയകരമെന്നും സര്‍ക്കാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News