വര്‍ഷങ്ങള്‍ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്ന എസ്. ശ്രീശാന്ത് കേരളത്തിനു വേണ്ടി കളിക്കാനൊരുങ്ങുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിലാണ് ശ്രീശാന്ത് കളിക്കു.
സഞ്ജു സാംസണാണ് കേരള ക്യാപ്റ്റന്‍. ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
13ന് മുംബൈയ്ക്കെതിരെയും 15 ന് ഡല്‍ഹിക്കെതിരെയും കളിക്കും. 17 ന് ആന്ധ്രപ്രദേശ്, 19ന് ഹരിയാന ടീമുകള്‍ക്കെതിരെയും കേരളത്തിന് മത്സരങ്ങളുണ്ട്.
സച്ചിന് ബേബിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ജലജ് സക്സേന, റോബിന് ഉത്തപ്പ, ബേസില്‍ തമ്പി തുടങ്ങിയ പ്രമുഖ താരങ്ങളും 20 അംഗ ടീമില്‍ ഇടം പിടിച്ചു.
കേരള ടീം: സഞ്ജു വി. സാംസണ് (ക്യാപ്റ്റന്‍), സച്ചിന് ബേബി (വൈസ് ക്യാപ്റ്റന്‍), ജലജ് സക്സേന, റോബിന് ഉത്തപ്പ, വിഷ്ണു വിനോദ്, സല്മാന് നിസാര്‍, ബേസില്‍ തമ്പി, എസ്. ശ്രീശാന്ത്, നിധീഷ് എം.ഡി, കെ.എം. ആസിഫ്, അക്ഷയ് ചന്ദ്രന്, പി.കെ. മിഥുന്, അഭിഷേക് മോഹന്‍, വിനൂപ് എസ്. മനോഹരന്, മുഹമ്മദ് അസ്ഹറുദ്ദീന്, രോഹന് എസ്. കുന്നുമ്മല്‍, എസ്. മിഥുന്, വത്സല്‍ ഗോവിന്ദ് ശര്‍മ, കെ.ജി. രോജിത്, എം.പി. ശ്രീരൂപ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here