എറണാകുളം ജില്ലയിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്ന്
ഈ മാസം 23ന് ആണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.

എന്നാല്‍ നിലവില്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും രണ്ട് പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളതെന്നും ചോറ്റാനിക്കര കേന്ദ്രീകരിച്ച്‌ രോഗപ്രതിരോധ പ്രവര്‍ത്തനം തുടരുകയാണെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഐഎഎസ് അറിയിച്ചു.

പ്രദേശത്ത് അണുനശീകരണം നടത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel