‘2020 എനിക്ക് മടുത്തു..’; നീരജ് മാധവിന്റെ പുതിയ റാപ്പ് സോങ്ങും വെെറല്‍; വീഡിയോ

അഭിനയവും നൃത്തവും മാത്രമല്ല പാട്ടും തനിക്ക് വ‍ഴങ്ങുമെന്ന് തെളിയിച്ചാണ് യുവനടന്‍ നീരജ് മാധവ് മലയാളികളെ ഞെട്ടിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് റാപ്പ് സോങ്ങുമായെത്തി സോഷ്യല്‍ മീഡിയയാകെ ഇളക്കി മറിച്ച താരം തന്‍റെ ക‍ഴിവ് തെളിയിക്കുകയും ചെയ്തു.

അയ്യായ്യോ പണി പാളിലോ എന്നു തുടങ്ങുന്ന റാപ്പ് സോങ്ങും വന്‍ ഹിറ്റായിരുന്നു. സോങ്ങിനെ അനുകരിച്ചുകൊണ്ടും നൃത്തം ചെയ്തുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ നീരജിന്റെ പുതിയ റാപ്പ് സോങ്ങും സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയാണ്. പുതിയ പാട്ടിന് ‘ഫ്ലൈ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

പുതിയ റാപ് സോംഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നീരജ് മാധവ് പങ്കുവച്ചത്. പുതിയ റാപ്പ് സോങ്ങ് പാടി അഭിനയിച്ചിരിക്കുന്നത് നീരജ് തന്നെയാണ്. യൂട്യൂബിലും വീഡിയോ ട്രെന്‍ഡിങ്ങായിട്ടുണ്ട്. എന്‍.ജെ ഫ്‌ളൈ മ്യൂസിക്കല്‍ ടീമാണ് ഗാനം നിര്‍മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News