രജനിയുടെ തീരുമാനം എല്ലാ തമിഴ്മക്കളുടെയും ഹൃദയം തകര്‍ക്കുന്നത്; രാഷ്ട്രീയ പിന്മാറ്റത്തില്‍ പ്രതികരണവുമായി ഖുശ്ബു

നടന്‍ രജനീകാന്തിന്റെ രാഷാട്രീയ പിന്മാറ്റത്തില്‍ പ്രതികരണവുമായി നടി ഖുശ്ബു. തീരുമാനം എല്ലാ തമിഴ്മക്കളുടെയും ഹൃദയം തകര്‍ക്കുന്നതാണെന്ന് ഖുശ്ബു പറയുന്നു.

പ്രിയ രജനി സര്‍, ഈ തീരുമാനം എല്ലാ തമിഴ്മക്കളുടെയും ഹൃദയം തകര്‍ക്കുന്നതാണ്. പക്ഷെ സ്വന്തം ആരോഗ്യത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് ഞാന്‍ മനസിലാക്കുന്നു.

സുഹൃത്ത് കൂടിയായ ഞാന്‍ ഈ തീരുമാനത്തില്‍ താങ്കള്‍ക്കൊപ്പമാണ്. സന്തോഷത്തോടെ ഇരിക്കൂ. ഖുശ്ബു ട്വീറ്റ് ചെയ്തു.

‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് കടുത്ത രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ദിവസങ്ങള്‍ക്കുശേഷം താരം ഡിസ്ചാര്‍ജ് ആയെങ്കിലും പൂര്‍ണമായ വിശ്രമമായിരുന്നു ഡോക്ടര്‍ രജനീകാന്തിന് നല്‍കിയിരുന്നത്.

തന്റെ ആരോഗ്യനില, ദൈവത്തില്‍ നിന്ന് തനിക്കുള്ള മുന്നറിയിപ്പായി കാണുന്നുവെന്നും രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കുമെന്നും രജനി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

താരത്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് നടക്കുമെന്നാണ് നേരത്തേ താരം തന്നെ വ്യക്തമാക്കിയത്. ആത്മീയരാഷ്ട്രീയം എന്നതായിരുന്നു രജനിയുടെ ബ്രാന്‍ഡ്. സുതാര്യതയിലൂന്നിയ രാഷ്ട്രീയം എന്നതാണ് ഇതിനര്‍ത്ഥം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News