ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട 4 യുഡിഎഫ് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കെപിസിസിയുടെ പൊറാട്ട് നാടകം

കൊല്ലം ഇളമ്പള്ളൂർ പഞ്ചായത്തിൽ ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട 4 യുഡിഎഫ് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കെപിസിസിയുടേയും ഡിസിസിയുടേയും പൊറാട്ട് നാടകം.

പഞ്ചായത്തുകളിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വിപ്പ് നൽകാത്തത് ബോധപൂർവ്വമാണെന്ന ആക്ഷേപം ഉയർന്നു. അതേ സമയം കോൺഗ്രസുമായി പരസ്യ സഖ്യത്തിലേർപ്പെട്ട ബിജെപി മൗനത്തിലാണ്.

കോൺഗ്രസ് അംഗങളായ സാംവർഗ്ഗീസ്,സിന്ധുഗോപൻ,ജെ.മിനി,അനി.ജി.ലൂകോസ് എന്നിവരെയാണ് കോൺഗ്രസിൽ നിന്ന് കെപിസിസി പ്രസിഡന്റ് പുറത്താക്കിയതായി കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ അറിയിച്ചത്.

ബിജെപിയുമായി ചേർന്ന് സ്വതന്ത്രയെ പിന്തുണച്ചതിനെതിരെയാണ് കെപിസിസിയുടെ നടപടി. എൽ.ഡി.എഫിന് 10 സീറ്റും യുഡിഎഫിന് 4 ബിജെപി 6 സീറ്റും ഉണ്ടായിരുന്നു.

വോട്ടെടുപ്പിൽ കോൺഗ്രസിലെ 7ാം വാർഡിലെ സാം വർഗ്ഗീസ് ആമിനയുടെ പേര് നിർദ്ദേശിച്ചു
ബിജെപി അംഗം 20ാം വാർഡംഗം അനിൽകുമാർ പിന്താങ്ങി.

യുഡിഎഫ് വിമത സ്ഥാനാർത്ഥി ആമിനക്ക് 11 വോട്ടും ഇടതുസ്ഥാനാർത്ഥി റെജികല്ലംവിളക്ക് 10 വോട്ടും ലഭിച്ചു.

അതേ സമയം വൈസ് പ്രസിഡന്റ് മതിസരത്തിൽ ബിജെപി കോൺഗ്രസ് സഖ്യമില്ലാത്തതിനാൽ ഇടതു സ്ഥാനാർത്ഥി സിപിഐയിലെ ജലജാഗോപൻ തെരഞ്ഞെടുക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News