യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ലുലു മാളില്‍ വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഊര്‍ജിത അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളമശേരി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.

പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് എം.സി. ജോസഫൈന്‍ പ്രതികരിച്ചു.

മാളിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതിയുടെ ചിത്രങ്ങള്‍ പൊലീസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. മാളിന് പുറത്തിറങ്ങിയ പ്രതി എവിടെ പോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

ഇടപ്പള്ളിയിലെ കടകളിലും മറ്റു സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News