വിദഗ്ധ സമിതി യോഗത്തില്‍ തീരുമാനമായില്ല; രാജ്യത്ത് കൊവിഡ് വാക്‌സിന് അനുമതിയായില്ല

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ കോവിഡ് വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചില്ല.

കൊവിഡ് വാക്സിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി യോഗത്തില്‍ തീരുമാനമായില്ല.ഡ്രൈ റണ്ണിനെപ്പറ്റി കൂടുതൽ പരിശോധിക്കണമെന്ന് വിദഗ്ധ സമിതി യോഗം വിലയിരുത്തി. ജനുവരി ഒന്നിന് വിദഗ്ധ സമിതി വീണ്ടും ചേരും.

ബയോടെക് നല്‍കിയ പരീക്ഷണ വിവരങ്ങള്‍ വിദഗ്ധ സമിതി പരിശോധിച്ചു. പരീക്ഷണ വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ഫൈസർ ആവശ്യപ്പെട്ടു.

ഓക്‌സ്ഫഡ്- ആസ്ട്രസെനിക വാക്‌സിന്റെ അടിയന്തര ഉപയോഗം അനുവദിക്കണമെന്നാവശ്യമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യം. എന്നാൽ, തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന് അതുനതി നൽകണമെന്നാണ് ഭാരത് ബയോടെക്കിന്റെ ആവശ്യം.ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനാണ് ഗ്രഗ്‌സ് കണ്‍ട്രോളറിന്റെ കീഴിലുള്ള വിദഗ്ധ സമിതി അടിയന്തര യോഗം ചേര്‍ന്നിരുന്നു.

അതേസമയം, ഓക്‌സ്ഫഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ബ്രിട്ടൺ അനുമതി നൽകി. വാക്‌സിന് അനുമതി നൽകുന്ന ആദ്യ രാജ്യമാണ് യുകെ. ഓക്‌സ്ഫഡ് സർവകലാശാലയും ആസ്ട്രസെനികയും ചേർന്ന് വികസിപ്പിക്കുന്ന വാക്‌സിന് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്.

ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനീകയും ചേര്‍ന്ന വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്.

നേരത്തെ ഓക്‌സഫഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ബ്രിട്ടണ്‍ അനുമതി നല്‍കിയിരുന്നു. ഓക്‌സ്ഫഡ് വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് യു.കെ. ഫൈസര്‍ വാക്‌സിന് യു.കെ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ബ്രിട്ടനില്‍ വ്യാപിക്കുന്ന വകഭേദം സംഭവിച്ച വൈറസിനെ ചെറുക്കാനും ഓക്‌സ്ഫഡ് വാക്‌സിന്‍ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News