സംസ്ഥാനത്ത് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ സാഹര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം. പൊതുപരിപാടികള്‍, കൂട്ടായ്മകൾ എന്നിവ പാടില്ല.

കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളൂ. രാത്രി പത്തു മണിക്ക് ശേഷം പുതുവത്സര പരിപാടികള്‍ അനുവദിക്കില്ലെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശത്തില്‍ പറയുന്നു.

ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മാസ്ക് സാമൂഹിക അകലം കൃത്യമായും പാലിക്കണം. മാസ്കും സാനിറ്റെെസറും കെെവശം കരുതണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel