
തൃശൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ കോണ്‍ഗ്രസ് വധശ്രമം. ഡിവൈഎഫ്ഐ കരൂപടന്ന യൂണിറ്റ് സെക്രട്ടറി മൻസൂറിനെയാണ് കോണ്ഗ്രസ് പ്രവർത്തകർ ആക്രമിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൻസൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോണ്‍ഗ്രസ് പ്രവർത്തകരായ ലഹരി മാഫിയ സംഘമാണ് ആക്രമണം നടത്തിയത്.
പ്രതികളായ ഷുഹൈബ്, സിദ്ദിഖ്, അൻസിൽ എന്നിവർ ഒളിവിൽ പോയതായി സൂചന. പൊലീസ് വധശ്രമത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here