പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; കേന്ദ്രകാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് രാവിലെ 9 മണിക്ക് ചേരും. രാജ്യത്തെ കർഷകർക്കെതിരെയുള്ള കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നിയമങ്ങൾ ചർച്ചചെയ്യാനും കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമാണ് സഭചേരുന്നത്.

മോദി സർക്കാരിന്‍റെ കർഷക നിയമത്തിനെതിരെയുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. ഒരു മണിക്കൂര്‍ മാത്രമാകും സഭാ സമ്മേളനം.

ഈ മാസം 23 ന് സഭ സമ്മേളനം ചേരാനായിരുന്നു തീരുമാനി ച്ചിരുന്നതെങ്കിലും ഗവർണർ അനുമതി നൽകിയിരുന്നില്ല.

പിന്നീട് മന്ത്രിമാരും സ്പീക്കറുടക്കം നേരിട്ട് ഗവർണറെ കണ്ടു സഭ ചേരേണ്ടതിന്‍റെ ആവശ്യകത അറിയിച്ചു. അടിയന്തര പ്രാധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തും നൽകിയിരുന്നു. ഇതോടെയാണ് ഇന്ന് സഭസമ്മേളിക്കാൻ ഗവർണർ അനുമതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News