കെഎസ്ആര്‍ടിസി ഹിതപരിശോധന; മികച്ച പോളിംഗ്, ഫലം ജനുവരി ഒന്നിനറിയാം

കെഎസ്ആർടിസി ഹിത പരിശോധന 97.73 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനായി സംസ്ഥാന വ്യാപകമായി 100 ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്.

തലസ്ഥാന ജില്ലയിലായിരുന്നു കൂടുതൽ വോട്ടർമാരും ബൂത്തുകളും ഉണ്ടായിരുന്നത്.പരിശോധന ഫലം ജനവരി ഒന്നിനറിയാം.

കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുടെ അംഗീകാരത്തിന് വേണ്ടി നടത്തിയ ഹിതപരിശോധന തെരഞ്ഞെടുപ്പിൽ 97.73 % പേർ വോട്ട് രേഖപ്പെടുത്തി.

വോട്ടവകാശം ഉണ്ടായിരുന്ന 27471 വോട്ടർമാരിൽ 26848 പേരാണ് വോട്ടെടുപ്പിൽ സമ്മതിദാനാവകാശം നിർവ്വഹിച്ചത്. തിരഞ്ഞെടുപ്പിനായി സംസ്ഥാന വ്യാപകമായി 100 ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്.

തലസ്ഥാന ജില്ലയിലായിരുന്നു കൂടുതൽ വോട്ടർമാരും ബൂത്തുകളും ഉണ്ടായിരുന്നത്.തിരുവനന്തപുരത്ത് മാത്രം 23 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്.

ഇരിങ്ങാലക്കുട, എടത്വ, മൂലമറ്റം, നെടുമങ്ങാട്, വിതുര, ആര്യനാട്, അടൂർ, ആര്യങ്കാവ്, പന്തളം എന്നിവിടങ്ങിൽ 100% പേരും വോട്ട് രേഖപ്പെടുത്തി.

കാലാവധി അവസാനിച്ച് ഒന്നര വർഷത്തിന് ശേഷമാണ് ഇത്തവണ ഡിസംബറിൽ ഹിതപരിശോധന നടത്തിയത്. വോട്ടെണ്ണൽ ജനുവരി 1ന് കാക്കനാട് വച്ച് നടക്കും.

കഴിഞ്ഞ ഒരു വർഷത്തിനകം 120 ദിവസം ഡ്യൂട്ടിയോ, ഹാജരോ തികച്ചവർക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്.

ക‍ഴിഞ്ഞതവണ ഇടതുപക്ഷ തൊ‍ഴിലാളി സംഘടനയായ കെ എസ് ആർ ടി ഇ എ 48.6ശതമാനം വോട്ട് നേടി അംഗീകാരം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News