കുതിരാന്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു; മരണം മൂന്നായി

തൃശ്ശൂർ കുതിരാനിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് അപകടം. ഏഴ് വാഹനങ്ങളിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ പാലക്കാട് സ്വദേശികളായ മൂന്ന് പേർ മരിച്ചു. അപകടകാരണം വിശദമായി പരിശോധിക്കുമെന്ന് തൃശൂർ സിറ്റി പൊലീസ്കമ്മീഷണർ ആർ.ആദിത്യ പറഞ്ഞു.

രാവിലെ 6.20 ഓടെയാണ് സംഭവം. കുതിരനിലെ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് വന്നിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. രണ്ട് കാർ, ഒരു സ്കൂട്ടർ, ഒരു ബൈക്ക്, രണ്ടു മിനിലോറി,ഒരു ട്രാവലർ എന്നിവയിലാണ് നിയന്ത്രണം വിട്ട ലോറി ഇടിച്ചത്.

സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന പാലക്കാട് മഞ്ഞപ്ര സ്വദേശികളായ വിജേഷ്, നിഖിൽ എന്നിവരും, കാറിൽ യാത്ര ചെയ്തിരുന്ന പാലക്കാട് സ്വദേശി ശോഭൻ എന്നിവരാണ് മരിച്ചത്.കുതിരാൻ മേഖലയിൽ അപകടം തുടർക്കഥയാകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം മണിക്കൂറുകളോളം പൂർണ്ണമായും സ്തംഭിച്ചു. പിന്നീട് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News