കേന്ദ്രകര്‍ഷക നിയമത്തിനെതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കി കേരളം; ഒ രാജഗോപാല്‍ എതിര്‍ത്തില്ല; നിയമത്തിനെതിരായ നിയമനിര്‍മാണത്തിന്‍റെ സാധ്യത പരിശോധിക്കുന്നു: മുഖ്യമന്ത്രി

കേന്ദ്ര കര്‍ഷക ബില്ലിനെതിരായ പ്രമേയം കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കി. പ്രതിപക്ഷത്ത് നിന്നും അവതരിപ്പിച്ച ഒരു ഭേതഗതിയോടെയാണ് സഭ പ്രമേയം പാസാക്കിയത്.

സഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ക്കുകയോ വോട്ടെടുപ്പ് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

പ്രമേയത്തിലെ ഉള്‍പ്പെടെ ചില പരാമര്‍ശങ്ങളെ എതിര്‍ക്കുകമാത്രമാണ് ഒ രാജഗോപാല്‍ ചെയ്തത്. പ്രമേയത്തിന് കെസി ജോസഫ് നിര്‍ദേശിച്ച ഭേദഗതികളില്‍ വോട്ടെടുപ്പ് വേണമെന്ന് കെസി ജോസഫ് ആവശ്യപ്പെട്ടു.

എന്നാല്‍ പ്രമേയത്തില്‍ വോട്ടെടുപ്പ് പാടില്ലെന്ന പ്രതിപക്ഷത്ത് നിന്ന് പിജെ ജോസഫും അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്.

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് നിയനിര്‍മാണം കൊണ്ടുവരുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News