‘കര്‍ഷക ബില്ലിനെതിരായ പ്രമേയം സഭയുടെ വികാരം, താനും പിന്‍തുണയ്ക്കുന്നു’; കേന്ദ്രനിയമത്തിനിതിരായ പ്രമേയത്തെ അനുകൂലിച്ച് ബിജെപി അംഗവും

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ കേരള നിയമസഭ അവതരിപ്പിച്ച പ്രമേയത്തെ പിന്‍തുണയ്ക്കുന്നുവെന്ന് ബിജെപി അംഗം ഒ രാജഗോപാല്‍.

പ്രമേയം നിയമസഭയുടെ വികാരത്തെ പ്രകടിപ്പിക്കുന്നതാണ് അതുകൊണ്ട് താനും കേന്ദ്ര നിയമത്തിനെതിരായ പ്രമേയത്തെ പിന്‍തുണയ്ക്കുന്നുവെന്നാണ് ഒ രാജഗോപാല്‍ പ്രതികരിച്ചത്.

സഭ ഐക്യകണ്ഠമായാണ് നിയമത്തിനെതിരായ പ്രമേയം പസാക്കിയത്. പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെയുള്ള ചില പദപ്രയോഗങ്ങളെ മാത്രമാണ് ഒ രാജഗോപാല്‍ സഭയില്‍ എതിര്‍ത്തത്. പ്രമേയത്തില്‍ വോട്ടെടുപ്പും ഇദ്ദേഹം ആവശ്യപ്പെട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News