കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ കോണ്‍ഗ്രസ്സിന്റെ അടിവേര് ഇളകുന്നു

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ കോണ്‍ഗ്രസ്സിന്റെ അടിവേര് ഇളകുന്നു. കുത്തകയായിരുന്ന അഞ്ച് പഞ്ചായത്തുകളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയപ്പെത്തിന് പിന്നാലെ നടുവില്‍ പഞ്ചായത്തിലും ഭരണം നഷ്ടമായത് കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായി. കെ സുധാകരന്റെ നേതൃത്വത്തിന് എതിരായും ചോദ്യങ്ങള്‍ ഉയര്‍ന്ന് തുടങ്ങി.

കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിന്റെ ഉരുക്കു കോട്ടകളായിരുന്ന മലയോര കുടിയേറ്റ മേഖലകള്‍ മാറ്റത്തിന്റെ പാതയിലാണ്. കോണ്‍ഗ്രസ്സ് കാലങ്ങളായി കുത്തകയാക്കി വച്ചിരുന്ന അഞ്ച് പഞ്ചായത്തുകള്‍ ഇത്തവണ നഷ്ടപ്പെട്ടു.

ചെറുപുഴ, ഉദയഗിരി, പയ്യാവൂര്‍, ആറളം, കണിച്ചാര്‍ പഞ്ചഅതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടും നടുവില്‍ പഞ്ചായത്തില്‍ ഭരണം കൈവിട്ടു പോയത്.നടുവിലിലെ പരാജയം വ്യക്തിപരമായ ക്ഷീണമാണെന്ന് കെ സുധാകരന്‍ തുറന്ന് സമ്മതിച്ചു.

കോണ്‍ഗ്രസ്സില്‍ സുധാകരന്റെ ശബ്ദം ദുര്‍ബലമാകാനും കണ്ണൂരിലെ തിരിച്ചടി കാരണമാകും.കണ്ണൂരിലെ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച കെ സുധാകരന്റെ തകര്‍ച്ച കൂടിയായാണ് വിലയിരുത്തപ്പെടുന്നത്

ജില്ലയില്‍ 71 ല്‍ 13 പഞ്ചായത്തില്‍ മാത്രമാണ് യു ഡി എഫിന് ഭരണം നേടാനായത്.ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 ല്‍ ഒരിടത്തും. വര്‍ഗ്ഗീയ കക്ഷികളുമായി സഖ്യം ഉണ്ടാക്കിയതും നേതൃനിരയിലെ തമ്മിലടിയും കുത്തക പഞ്ചായത്തുകളിലെ ഭരണ പരാജയവുമെല്ലാം കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയ്ക്ക് കാരണമായി.

എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണമികവും ക്ഷേമപദ്ധതികളും വികസന നയങ്ങളുമെല്ലാം ഇടതുപക്ഷത്തേക്ക് കുതല്‍ പേരെ അടുപ്പിക്കുന്നതിനും ഇടയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News