ഒറ്റയ്ക്കാണോ ? ഓണ്‍ലൈനില്‍ ഒത്തുകൂടാം

മുംബൈ നഗരം പുതുവര്‍ഷത്തിനായി ഒരുങ്ങുമ്പോള്‍ ‘നിയന്ത്രിത’ ആഘോഷത്തിന് മുന്നോടിയായി സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്താന്‍ മുംബൈ പോലീസ് ഒരുങ്ങിക്കഴിഞ്ഞു. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ മുന്നറിയിപ്പാണ് നല്‍കിയിട്ടുണ്ട്.

മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു ആഘോഷ പരിപാടികള്‍ മിതമായി നടത്തുവാനാണ് പോലീസ് ആവശ്യപ്പെടുന്നത്. രാത്രി 11 നും രാവിലെ 6 നും ഇടയില്‍ അഞ്ചോ അതിലധികമോ വ്യക്തികള്‍ ഒത്തുകൂടുന്നത് കര്‍ശനമായി നിരോധിച്ചിരിക്കയാണ്.

റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, ബാറുകള്‍, ബീച്ചുകള്‍, ടെറസുകള്‍, ബോട്ടുകള്‍ എന്നീ സ്ഥലങ്ങളില്‍ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്നും ഡ്രോണ്‍ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി നഗരം നിരീക്ഷണത്തിലാണെന്നും ജാഗ്രത പാലിക്കണമെന്നും മുംബൈ പോലീസ് അറിയിച്ചു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ബ്രീത്ത്ലൈസറുകള്‍ ഉപയോഗിക്കാത്തതിനാല്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ രക്ഷപ്പെടുമെന്ന് കരുതരുതെന്നും പോലീസ് താക്കീത് നല്‍കി.

വാഹനമോടിക്കുന്നവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയാല്‍ അവരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കാനും അവരുടെ മദ്യത്തിന്റെ അളവ് പരിശോധിക്കാനും കഴിയുമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് വകുപ്പ് നിലപാട് വ്യക്തമാക്കി.

അതേസമയം പുതുവത്സര സുരക്ഷാ സന്ദേശത്തിന്റെ ഭാഗമായി ‘ഒറ്റയ്ക്കാണോ ? ഓണ്‍ലൈനില്‍ ഒത്തുകൂടാം’ എന്ന രസകരമായ പോസ്റ്റാണ് മുംബൈ പോലീസ് അവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കു വച്ചിരിക്കുന്നത്.

ഗതാഗതം നിയന്ത്രിക്കുന്നതിനായി റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുവാനും തീരുമാനിച്ചു. എന്നിരുന്നാലും, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, പൊതു സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും അംഗസംഖ്യ നാളില്‍ കൂടരുതെന്നും പോലീസ് നിഷ്‌കര്‍ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News