നിയമസഭ ചേരുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി

നിയമസഭ ചേരുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയും വിവിധ കക്ഷി നേതാക്കളും. സഭ ചേരുന്ന കാര്യത്തില്‍ ഗവർണർക്ക് വിവേചനാധികാരം ഇല്ലെന്ന് മുഖ്യമന്ത്രി.

ഗവര്‍ണക്കെതിരെ ശക്തമായ പ്രതിഷേധമാണ് സഭയില്‍ ഉയര്‍ന്നത്. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനം ഗവര്‍ണര്‍ക്ക് എതിരായ പ്രതിഷേധത്തിന്‍റെ വേദി കൂടിയായി മാറി.

ഭൂരിപക്ഷമുളള സര്‍ക്കാര്‍ നിയമസഭ വിളിച്ച് ചേര്‍ക്കമെന്ന് ആവശ്യപ്പെട്ടാല്‍ അതില്‍ വിവേചനാധികാരത്തോടെ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് ക‍ഴിയില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സഭാ സമ്മേളനത്തിന് അനുമതി തേടി ഗവര്‍ണറെ മന്ത്രിമാര്‍ കണ്ടതില്‍ അസ്വഭാവിക ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  എന്നാല്‍ സഭ ചേരാന്‍ അനുദിക്കാതെ ഇരുന്നപ്പോള്‍   ക്രിസ്തുമസ് കേക്കുമായി രണ്ട് മന്ത്രിമാരെ  ഗവർണറുടെ  കാലുപിടിക്കാൻ പറഞ്ഞ് വിടേണ്ട കാര്യം ഇല്ലായിരുന്നു   കെസി ജോസഫ് കുറ്റപ്പെടുത്തി.

ഗവർണർ പദവി എങ്ങനെ ഇങ്ങനെയായി എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ലെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നിരയെ നോക്കി തിരിച്ചടിച്ചു.  ഗവർണ്ണർക്ക് എതിരായ വിമർശനം കൂടി പ്രമേയത്തിൽ ഉൾപ്പെടുത്തണം ലീഗ് അംഗം ടിഎ അഹമ്മദ് കബീർ ആവശ്യപ്പെട്ടു.

ഗവര്‍ണറുമായി ഏറ്റുമുട്ടതെ തന്നെ പ്രമേയം അവതരിപ്പിക്കാന്‍ ക‍ഴിഞ്ഞ സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി പിസി ജോര്‍ജ്ജ്  പറഞ്ഞു. ഗവര്‍ണര്‍ക്ക് എതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കടുത്ത വിമര്‍ശനമാണ് വിവിധ കക്ഷി നേതാക്കള്‍ ഉന്നയിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here