പുതുവത്സരത്തില്‍ പലിശ നിരക്ക് കുറച്ച് കെ എഫ് സി

2020-ലെ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാവസായിക സാമ്പത്തികരംഗത്തു നിരവധി ഉത്തേജന പാക്കേജുകള്‍ നല്‍കിയ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ഈ പുതുവത്സരത്തില്‍ വന്‍ പലിശ ഇളവുകള്‍ സംരംഭകര്‍ക്കായി അവതരിപ്പിക്കുന്നു.

8 ശതമാനം മുതല്‍ ബേസ് റേറ്റിലായിരിക്കും പുതിയ വായ്പ കള്‍ നല്‍കുന്നത്. കെ എഫ് സി യുടെ ചരിത്രത്തില്‍ ഇതാദ്യമാണ് ഇത്രയും കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ നല്‍കുന്നത്.

അടുത്തമൂന്നുമാസംകൊണ്ട് 1600 കോടി രൂപയുടെ വായ്പകളാണ് അവതരിപ്പിക്കുന്നത്. ഇത്തരം വായ്പകള്‍ അതിവേഗത്തില്‍ അനുവദിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു. മുന്‍കൂര്‍ ലൈസന്‍സ് കളോ പെര്‍മിറ്റുകളോ വായ്പക്ക് മുമ്പ് ആവശ്യപ്പെടുകയില്ല.

മൂന്നുവര്‍ഷത്തിനകം ലൈസന്‍സുകള്‍ ഹാജരാക്കിയാല്‍ മതി. സംരംഭകര്‍ സമര്‍പ്പിക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ട് അതേപടി വിശ്വസിച്ചു, വിശദമായ പരിശോധനകള്‍ ഇല്ലാതെയാവും ഇനിമുതല്‍ വായ്പകള്‍ നല്‍കുക എന്ന് കെഫ്സി യുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.

വായ്പ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി, അപേക്ഷകര്‍ ഇനിമുതല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതില്ല . വീഡിയോ കോണ്‍ഫറന്‍സിലൂടെ ആസ്ഥാനമന്ദിരത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് അഭിമുഖം നടത്തി അപേക്ഷകന് വായ്പ കാര്യത്തില്‍ ഉടന്‍ തീരുമാനം ലഭിക്കുന്നതാണ്.

വായ്പാ തുകയുടെ ഇരട്ടി വിലയുള്ള ജാമ്യ വസ്തുക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത് ഇപ്പോല്‍ അവ പകുതിയായി കുറച്ചു. ഉദാഹരണത്തിന് സര്‍ക്കാര്‍ കരാര്‍ വായ്പ എടുക്കുന്നതിനായി ഒരു കോടിയുടെ ജാമ്യത്തുക ചോദിച്ചിരിനടത്തു ഇനിമുതല്‍ 50 ലക്ഷം രൂപയുടെ ജാമ്യം മതി. ഇത്തരത്തിലുള്ള ഉദാരസമീപനം മറ്റൊരു ധനകാര്യസ്ഥാപനത്തിലും ഇല്ലെന്ന് സി എം ഡി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News