എം.എ ബേബിയുടെ മകന്‍ അപ്പു സംഗീതം പകര്‍ന്ന ‘നിലാക്കാഴ്ച’ എന്ന കവിത മലയാള മനസ്സില്‍ ഇടം നേടാനൊരുങ്ങുന്നു

ജാസി ഗിഫ്റ്റ് പാടി എം.എ.ബേബിയുടെ മകന്‍ അപ്പു സംഗീതം പകര്‍ന്ന ‘നിലാക്കാഴ്ച’ എന്ന കവിത മലയാള മനസ്സില്‍ ഇടം നേടാനൊരുങ്ങുന്നു. നവാഗതനായ സി.ആര്‍.അജയകുമാറിന്റെ സിനിമയായ സുഡോക്കുവിലാണ് പുള്ളിക്കണക്കന്‍ എന്ന റോയ് കെ ഗോപാല്‍ എഴുതിയ ഇമ്പമാര്‍ന്ന നിലാക്കാഴ്ച എന്ന കവിത വെള്ളിത്തിരയിലേക്ക് എത്തുക.

രചിക്കപ്പെട്ട്, കാല്‍ നൂറ്റാണ്ടിനു ശേഷം ലോകം ഏറ്റുപാടിയ ‘ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെവാസം സാദ്ധ്യമോ’ എന്ന ഇഞ്ചക്കാട് ബാലചന്ദ്രന്റെ കവിതപോലെ, ആറാണ്ടുകള്‍ക്ക് ശേഷം ‘നിലാക്കാഴ്ച’യും ലോക മലയാളികളുടെ നാവിന്‍ തുമ്പിലേക്ക് എത്തപ്പെടുന്നുന്നു.

അഡ്വക്കേറ്റ് സി.ആര്‍.അജയകുമാര്‍ സംവിധാനം ചെയ്യുന്ന ക്രൈം,സസ്പന്‍സ്, കോമഡി ത്രില്ലറായ സുഡോക്കൊ സിനിമക്കുവേണ്ടി ഈ കവിതക്ക് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ മകന്‍ അപ്പുവാണ് സംഗീതം പകര്‍ന്നത്.

മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന സുഡോക്കൊ സിനിമയുടെ ജീവനാടി കൂടിയാണ് അപ്പുവിന്റേയും ജാസിഗിഫ്റ്റിന്റേയും പാട്ട്. 2021 ഫെബ്രുവരി നാലിന് കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി സുഡോക്കൊ ചിത്രീകരിക്കും.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങിയവരുള്‍പ്പടെ 50തോളം പുതുതലമുറയിലെ താരങ്ങളും സുഡോക്കോയില്‍ അണിനിരക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News