കൈരളി ന്യൂസ് ഇംപാക്ട്; കഴക്കൂട്ടത്ത് വീട് പൊളിച്ച് ഗുണ്ടകള്‍ പുറത്താക്കിയ സുറുമിക്ക് വീട് വച്ച് നല്‍കാമെന്ന് പ്രവാസി മലയാളി

തിരുവനന്തപുരം കഴക്കൂട്ടത്ത് വീട് പൊളിച്ച് ഗുണ്ടകള്‍ പുറത്താക്കിയ പുറമ്പോക്കില്‍ താമസിച്ചിരുന്ന സുറുമിക്ക് വീട് വച്ച് നല്‍കാമെന്ന് പ്രവാസി മലയാളി.

വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ സ്ഥലത്തെത്തി സുറുമിയുടെ കുടുംബത്തെ അക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി.

ഇന്നലെ ഉച്ചയോടെയാണ് കൈരളി ന്യൂസ് കഴക്കൂട്ടത്ത് പുറമ്പോക്ക് ഭൂമിയിലുള്ള വീട്ടില്‍ നിന്ന് പ്രദേശവാസി വീട് പൊളിച്ച് പുറത്താക്കിയ സുറുമിയുടെ സങ്കടം പുറത്ത് കൊണ്ട് വന്നത്.

വാര്‍ത്ത നല്‍കി നിമിഷങ്ങള്‍ക്കകം തന്നെ സമൂഹം അതേറ്റെടുത്തു. പ്രവാസി മലയാളിയായ ആമ്പല്ലൂര്‍ എം ഐ ഷാനവാസ് വെര്‍ക്ക് വീട് വച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കി.

കിടപ്പാടമില്ലാതെ മൂന്ന് പെണ്‍മക്കളുമായി കഴിക്കുന്ന സുറുമിക്ക് കൈരളി ന്യൂസ് തുണയായതില്‍ അതിയായ സന്തോഷമുണ്ട്. വാര്‍ത്ത ശ്രദ്ധയില്‍പെട്ട സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ സ്ഥലത്തെത്തി.

പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപെടുത്തി സംരക്ഷിക്കുമെന്നും അക്രമത്തിനെതിരെ ശക്തമായി നടപടി എടുക്കുമെന്നും അറിയിച്ചു. സംഭവത്തില്‍ ഡി.ജി.പി കഴക്കൂട്ടം അരയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here