പുതിയ കാലത്തെ പുതിയ നിര്‍മാണത്തിന്; കേരളം വളരുന്നു തൃപ്പൂണിത്തുറയും: എം സ്വരാജ്

പുതുവത്സര സമ്മാനമായി വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരി 9ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.

‘പുതിയ കാലത്തെ പുതിയ നിര്‍മാണത്തിന് ‘കിഫ്ബി വഴിയുള്ള മികച്ച ഉദാഹരണമാണ് ദേശീയപാതയിലെ മനോഹരമായ ഈ മേല്‍പാലമെന്ന് എം സ്വരാജ്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

പുതിയ കാലം
പുതിയ നിര്‍മാണം ..
കുണ്ടന്നൂര്‍ ഫ്‌ലൈഓവര്‍ യാഥാര്‍ത്ഥ്യമാവുന്നു. നിര്‍മാണം പൂര്‍ത്തിയായ പാലത്തില്‍
ഭാര പരിശോധനയും കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കി. അവസാനവട്ട മിനുക്കുപണികള്‍ക്കു ശേഷം ജനുവരി ഒമ്പതാം തിയ്യതി (09012021) രാവിലെ 11 മണിയ്ക്ക് ബഹു.മുഖ്യമന്ത്രി
സ. പിണറായി വിജയന്‍ ഫ്‌ലൈ ഓവര്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി സ.ജി.സുധാകരന്‍ അധ്യക്ഷത വഹിയ്ക്കും. കുണ്ടന്നൂരിനൊപ്പം വൈറ്റില മേല്‍പാലവും അന്നു തന്നെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിയ്ക്കും.
‘പുതിയ കാലത്തെ പുതിയ നിര്‍മാണത്തിന് ‘ കിഫ്ബി വഴിയുള്ള മികച്ച ഉദാഹരണമാണ് ദേശീയപാതയിലെ മനോഹരമായ ഈ മേല്‍പാലം .
കേരളം വളരുന്നു തൃപ്പൂണിത്തുറയും …

പുതിയ കാലം
പുതിയ നിർമാണം ..

കുണ്ടന്നൂർ ഫ്ലൈഓവർ യാഥാർത്ഥ്യമാവുന്നു. നിർമാണം പൂർത്തിയായ പാലത്തിൽ
ഭാര പരിശോധനയും കഴിഞ്ഞ…

Posted by M Swaraj on Thursday, 31 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News