അതിജീവനത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ ആദ്യം വരവേറ്റ് ന്യൂസിലന്‍ഡ്

അതിജീവനത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി ലോകത്തിലാദ്യമെത്തുന്ന പുതുവര്‍ഷത്തെ വരവേറ്റ് ന്യൂസിലന്‍ഡ്. പുതുവര്‍ഷം ആദ്യം വിരുന്നെത്തിയ ലോക നഗരങ്ങളിലൊന്നാണ് ഓക്ലന്‍ഡ്.

ഓക്ലന്‍ഡ് ഹാര്‍ബര്‍ ബ്രിജിലെ സ്‌കൈ ടവറില്‍ കരിമരുന്ന് കലാപ്രകടനങ്ങളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. ഓക്ലന്‍ഡിലെയും വില്ലിംഗ്ടണിലെയും സ്‌കൈ ടവറില്‍ പതിനായിരങ്ങളാണ് പുതുവത്സരാഘോഷങ്ങള്‍ കാണാന്‍ എത്തിയത്.

അതേസമയം കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.നവ് ജ്യോത് ഖോസ അറിയിച്ചിരുന്നു.

പുതുവര്‍ഷ പിറവിയുടെ തലേ ദിവസത്തെ പതിവ് കൂടി ചേരലു കള്‍ക്ക് ഇന്ന് (31 ഡിസംബര്‍ ) കര്‍ശന നിയന്ത്രണമുണ്ടാകും. കൃത്യമായ സാമൂഹിക അകലം,മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ടുള്ള എല്ലാ വിധ ആഘോഷ പരിപാടികളും രാത്രി 10 മണി വരെ മാത്രമേ അനുവദിക്കു.

ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.

പൊതുജനങ്ങള്‍ ഈ സമയത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്നും പുതുവത്സരാഘോഷം കഴിവതും വീട്ടിനുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തണമെന്നും പ്രായമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളില്‍ പങ്കെടുക്കരുതന്നും ജില്ലാ കളകടര്‍ അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News