സിഎഎ റദ്ദാക്കണമെന്ന പ്രമേയം പാസാക്കി ഒരു വര്‍ഷം തികയുന്ന അതേദിവസം കേന്ദ്ര കാര്‍ഷിക നിയമത്തിനെരെ പ്രമേയം പാസാക്കി കേരളസര്‍ക്കാര്‍

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കിയത്. ഇന്ന് അതേ ദിവസം തന്നെ കേന്ദ്ര കാര്‍ഷിക നിയമത്തിനെരെ വീണ്ടും പ്രമേയം പാസാക്കി എന്ന കൗതുകവും ഉണ്ട്.

കാര്‍ഷിക നിയമത്തിനെതിരെ ഇന്നാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കാനുളള ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒ‍ഴിഞ്ഞ് പോകുന്നുവെന്ന് പ്രമേയം.

സമരം തുടര്‍ന്നാല്‍  മറ്റ് സംസ്ഥാനങ്ങളെ ഭക്ഷണത്തിന് ആശ്രയിക്കുന്ന കേരളം പട്ടിണിയിലാകുമെന്ന് പ്രമേയം. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ അടക്കം ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്.

കേന്ദ്ര സര്‍ക്കാരിന്‍റെ നിയമത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് കേരള നിയമസഭ പ്രമേയത്തിലൂടെ പാസാക്കിയത്.   കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കാനുളള ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒ‍ഴിഞ്ഞ് പോകുന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തി.

സമരം തുടര്‍ന്നാല്‍  മറ്റ് സംസ്ഥാനങ്ങളെ ഭക്ഷണത്തിന് ആശ്രയിക്കുന്ന കേരളം പട്ടിണിയിലാകും. ഭക്ഷ്യസംഭരണത്തില്‍ നിന്ന് സർക്കാർ പിന്മാറുമ്പോൾ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വ്യാപകം ആകുമെന്ന് പ്രമേയം ആശങ്ക രേഖപ്പെടുത്തി. നിയമസഭയുടെ പൊതുവികരമാണ് സഭാനാഥനായ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലുണ്ടായിരുന്നത്.

പ്രമേയത്തെ പിന്തുണയ്ക്കുമ്പോ‍ഴും കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്താനായിരുന്നു പ്രതിപക്ഷത്തിന് വ്യഗ്രത.  പ്രമേയം പാസാക്കുന്നതിന് പകരം ,സർക്കാരിന് നിയമം കൊണ്ടുവരാമായിരുന്നു. പഞ്ചാബ് ,രാജസ്ഥാൻ എന്നീ സർക്കാർ നിയമം പാസാക്കിയെന്നും പ്രതിപക്ഷത്ത് നിന്ന് കെസി ജോസഫ് പ്രമേയ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News