അഗതി മന്ദിരത്തില്‍ അന്തേവാസികള്‍ക്കൊപ്പം പുതുവത്സര സായാഹ്നം ആഘോഷിച്ച് കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍

എറണാകുളം പളളുരുത്തിയിലെ അഗതി മന്ദിരത്തില്‍ അന്തേവാസികള്‍ക്കൊപ്പം പുതുവത്സര സായാഹ്നം ആഘോഷിച്ച് കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍. അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിച്ചുകൊണ്ടായിരുന്നു മേയര്‍ പുതുവര്‍ഷത്തെ വരവേറ്റത്. സമൂഹത്തിലെ ഏറ്റവും അശരണരായവര്‍ക്കൊപ്പം ഒത്തുകൂടാന്‍ ക‍ഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പള്ളുരുത്തി അഗതി മന്ദിരത്തിലെ നൂറ്റമ്പതോളം അന്തേവാസികളോടൊപ്പമായിരുന്നു കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പുതുവത്സര സായാഹ്നം ചെലവഴിച്ചത്. പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിച്ച് മേയര്‍ മധുരം പങ്കുവെച്ചു. സമൂഹത്തിലെ ഏറ്റവും അശരണരായവര്‍ക്കൊപ്പം ഒത്തുകൂടാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട അഗതി മന്ദിരങ്ങളിലൊന്നാണ് പള്ളുരുത്തി അഗതി മന്ദിരം. അഗതി മന്ദിരത്തിന്‍റെ പരിപാലനത്തിനും നടത്തിപ്പിനും പ്രത്യേക പ്രാധാന്യം നല്‍കുമെന്ന് മേയര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡപ്രകാരം ഹ്രസ്വമായ ആഘോഷം മാത്രമായിരുന്നു സംഘടിപ്പിച്ചത്. ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.എസ്. വിജു, പ്രദേശത്തെ മറ്റ് കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News