ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെ എല്ലാം ഓൺലൈൻ; ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്; നടപടിക്രമങ്ങള്‍ക്ക് നാളെ തുടക്കമാകും

മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ക്ക് നാളെ തുടക്കമാകും. ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്.

പ്രവാസികള്‍ക്ക് വിദേശത്തുനിന്നും തന്നെ ലൈസന്‍സ് പുതുക്കാന്‍ സാധിക്കും. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ ആര്‍.ടി. ഓഫീസുകളില്‍ ആള്‍ത്തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന് കീഴിയുള്ള എല്ലാ ഓഫീസുകളും നാളെ മുതല്‍ ഇ-ഓഫീസുകളായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

സാധാരണ ഗതിയില്‍ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിനും പെര്‍മിറ്റ് എടുക്കുന്നതിനും ആളുകള്‍ ഓഫീസിനെ ആശ്രയിച്ചിരുന്നു. ഈ സേവനങ്ങളും ഇനി ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News