കൈത്തറിയുടെ പെരുമ വി‍ളിച്ചോതി കണ്ണൂരിലൊരുങ്ങുന്നു കൈത്തറി മ്യൂസിയം

തറിയുടെയും തിറയുടെയും നാടായ കണ്ണൂരിൽ കൈത്തറിയുടെ കഥ പറയാൻ കൈത്തറി മ്യൂസിയം ഒരുങ്ങുന്നു.കണ്ണൂരിന്റെ കൈത്തറി പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്നതായിരിക്കും മ്യുസിയം.ന്യൂറിലധികം വർഷം പഴക്കമുള്ള ഹാൻവീവ് കെട്ടിടത്തിലാണ് കൈത്തറി മ്യുസിയം സ്ഥാപിക്കുന്നത്.

ബ്രിട്ടീഷ് ഭരണ കാലത്ത് ഇൻഡോ-യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമ്മിക്കപ്പെട്ടതാണ് കണ്ണൂരിലെ ഹാൻവീവ് കെട്ടിടം.

ഈ പൈതൃക മന്ദിരത്തിലാണ് 1957 വരെ കണ്ണൂർ കളക്ട്രേറ്റ് പ്രവർത്തിച്ചത്.1968 ൽ കെട്ടിടം ഹാൻവീവിന് കൈമാറി.ഹാൻവീവ് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പൈതൃക മന്ദിരം സംരക്ഷിക്കാൻ തീരുമാനമായത്.

സംരക്ഷിതസ്മാരകമായി പ്രഖ്യാപിച്ചപ്പോൾ നാശോ•ുഖമായ അവസ്ഥയിലായിരുന്ന കെട്ടിടം.തനിമയ്ക്കും പാരമ്പര്യത്തിനും കോട്ടം തട്ടാതെ നവേവകരിച്ചാണ് പുരാവസ്തു വകുപ്പ് കെട്ടിടം സംരക്ഷിച്ചിട്ടുള്ളത്. ശാസ്ത്രീയ സംരക്ഷണത്തിനായി 65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗമാണ് സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. മേൽക്കൂര പൂർണ്ണമായും ബലപ്പെടുത്തി.ചോർച്ചകൾ പരിഹരിച്ച് പഴയ തറയോടുകൾ മികച്ച രീതിയിൽ സംരക്ഷിച്ചു.

തടി കൊണ്ടുള്ള മച്ചുകൾ, ഗോവണികൾ എന്നിവ ബലപ്പെടുത്തി പൂർവ്വസ്ഥിതിയിലാക്കി. 1980ൽ പൊളിച്ചുമാറ്റപ്പെട്ട ചില ഭാഗങ്ങൾ പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്. കൈത്തറിയുടെ വികാസപരിണാമങ്ങളുടെ കഥ പറയുന്ന ഒരു മ്യൂസിയമാണ് ഇവിടെ രൂപം കൊള്ളുന്നത്.

മ്യൂസിയം വകുപ്പിന്റെ കീഴിലാണ് കൈത്തറി മ്യൂസിയം സ്ഥാപിക്കപ്പെടുന്നത്.സർക്കാർ നോഡൽ ഏജൻസിയായ കേരളം ചരിത്ര പൈതൃക മ്യൂസിയം വഴിയാണ് മ്യൂസിയം സജ്ജീകരിക്കുന്നത്. കഥപറയുന്ന മ്യൂസിയങ്ങൾ’ അഥവാ തീമാറ്റിക്ക് ആക്കി മാറ്റുക എന്ന ദൗത്യമാണ് നടന്നുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News