കൊവിഡ് വാക്സിന്‍ സംസ്ഥാനങ്ങളില്‍ ഡ്രൈറണ്‍ ജനുവരി രണ്ടിന്

ലോകത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

കൊവിഡ് വാക്സിന്‍ വിജയകരമായതിന് പിന്നാലെ കൊവിഡ് വാക്സിന്‍റെ കുറ്റമറ്റ വിതരണത്തിന്‍റെ മുന്നൊരുക്കമെന്നോണം സംസ്ഥാനങ്ങളില്‍ ജനുവരി 2 ന് ഡ്രൈ റണ്‍ നടക്കും.

തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാകും വാക്സിൻ ഡ്രൈ റൺ നടക്കുക. കേന്ദ്ര ആരോഗ്യസെക്രട്ടറി അധ്യക്ഷനായ ഉന്നതതലയോഗം ഇതിനുള്ള നിർദ്ദേശങ്ങൾ നൽകി.

ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ ഡ്രൈറൺ നടത്തിയിരുന്നു. മികച്ച രീതിയിലാണ്‌ അവ നടന്നതെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. വാക്സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനുള്ളതാണ് ഡ്രൈറൺ.

രണ്ട് ദിവസത്തെ ഡ്രൈ റൺ വിജയമായതോടെഡ രാജ്യം വാക്സിൻ വിതരണത്തിന് തയ്യാറാണെന്ന് വ്യക്തമായതായി പറയുന്നു. പുതുവർഷത്തിന്റെ തുടക്കത്തിൽ വാക്സിൻ വരുമെന്ന സൂചനകളുമുണ്ട്‌. .

സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, ഫൈസർ എന്നീ കമ്പനികളുടെ വാക്സിനുകളാണ് ഇന്ത്യയിൽ ഉപയോഗത്തിനായി വിദഗ്ധസമിതിക്ക് മുന്നിലുള്ളത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സഫഡ് സർവകലാശാലയുമായും ആസ്ട്രാസെനകയുമായും സഹകരിച്ച് നിർമിച്ച കൊവിഷീൽഡിനാണ് ഇതിൽ അനുമതിക്ക്‌ സാധ്യത .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here